Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമരകത്ത് നാല് കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസിന്റെ പിടിയിൽ.

20 Jun 2024 11:28 IST

santhosh sharma.v

Share News :

കോട്ടയം: കുമരകത്ത് വൻ കഞ്ചാവ് വേട്ടാ, നാല് കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസിന്റെ പിടിയിൽ. കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി റഹ്മത്ത് മൻസിൽ സലാഹുദ്ദീൻ ( 29 ) പാലക്കാട് ആലത്തൂർ ഉളികുത്താം പാടം സ്വദേശി പകുതി പറമ്പിൽ ഷാനവാസ് (18) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് പി.യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് താമരശ്ശേരി സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ഒരാൾ മരിച്ചു. മറ്റൊരാൾക്ക്ഗുരുതര പരുക്ക്

എക്സൈസ് ഇന്റലിജൻസ് ടീമും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച ശേഷം പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധയിൽ പെടാതിരിക്കുവാൻ കുമരകത്ത് കായൽ തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. സ്വകാര്യ റിസോർട്ടിൽ നിന്നും ഷോൾഡർ ബാഗിൽ കഞ്ചാവുമായി ഇടപാടുകാർക്ക് നൽകുന്നതിനായി വരുന്ന തനിടെ ബാങ്ക് പടി ജംഗ്ഷന് സമീപം വച്ച് മഫ്തിയിൽ ഉണ്ടായിരുന്ന എക്സൈസ് ഇന്റലിജൻസ് ടീം ഇവരെ പിടികൂടുകയായിരുന്നു. കുമരകത്തും കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലും കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇവരെന്നും., സാലാഹുദീൻ നിരവധി ക്രിമിനൽ കേസുകളിലും മയക്ക്മരുന്ന് കേസുകളിലും പ്രതിയാണെന്നും എക്സൈസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Follow us on :

More in Related News