Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി

16 Sep 2024 12:55 IST

MUKUNDAN

Share News :

ചാവക്കാട്:ചാവക്കാട് നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി.ഈ മാസം13-ആം തിയ്യതിയാണ്(വെള്ളിയാഴ്ച്ച) ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികൾ വീട് വിട്ടു പോയത്.വീട്ടുവഴക്കിനെ തുടർന്നാണ് ഇവർ വീട്ടിൽ നിന്നും പോയത്.ഉടനെതന്നെ ഗുരുവായൂർ എസിപിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും,അന്വേഷണം ആരംഭിക്കുകയും ചെയ്തു.അന്വേഷണത്തിനിടയിൽ ഇവർ ട്രെയിനിൽ മംഗലാപുരത്ത് എത്തിയതായും,ഇവർ അവിടെ നിന്നും പരിചയപ്പെട്ട ഒരാളിന്റെ കൈയ്യിൽ നിന്നും പൈസ വാങ്ങി ഇവർ മംഗലാപുരത്ത് നിന്നും ബംഗ്ലൂർക്ക് പോയിട്ടുള്ളതായും അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയും,പിന്നീട് പോലിസ് ബാംഗ്ലൂരിൽ നിന്നും ഇവരെ കണ്ടെത്തി നാട്ടിലെത്തിക്കുകയുമായിരുന്നു.എസ്ഐമാരായ പ്രീത ബാബു,യൂ.ശ്രീജി,സിപിഒമാരായ ഹംദ്,മെൽവിൻ,തൃശൂർ സിറ്റി സൈബർ സെൽ ഉദ്യോഗസ്ഥർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Follow us on :

More in Related News