Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം പനച്ചിക്കാട് കൊല്ലാട് പാറയ്ക്കൽക്കടവിൽ വള്ളംമുങ്ങി രണ്ടുപേർക്ക് ദാരുണാന്ത്യം

30 May 2025 17:13 IST

CN Remya

Share News :

കോട്ടയം: കോട്ടയം പനച്ചിക്കാട് കൊല്ലാട് പാറയ്ക്കൽക്കടവിൽ വള്ളംമുങ്ങി രണ്ടുപേർക്ക് ദാരുണാന്ത്യം. കൊല്ലാട് പാറയ്ക്കൽക്കടവ് പാറത്താഴെ ജോബി വി. ജെ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജോഷി രക്ഷപ്പെട്ടു. മരിച്ച ജോബിയുടെ സഹോദരനാണ് ജോഷി. മീൻപിടിയ്ക്കാൻ പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തിൽ പെട്ടത്. ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടമുണ്ടായത്. 

വള്ളത്തിൽ ചൂണ്ടയിട്ട് പാടശേഖരത്തിൽ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി മുങ്ങുകയായിരുന്നു. നീന്തൽ അറിയാവുന്ന ജോഷി നീന്തൽ അറിയാത്ത ജോബിയെയും അരുണിനെയും രക്ഷിക്കാൻ ശ്രമിച്ചു. രണ്ടു പേരും ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നതായി ജോഷി പറയുന്നു. എന്നാൽ, വള്ളം മുങ്ങിയതോടെ രണ്ടു പേരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനാസംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Follow us on :

More in Related News