Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടൽ കടന്ന് ത്രിവർണത്തിളക്കം

01 Feb 2024 18:02 IST

Leo T Abraham

Share News :

ദോഹ ∙ ത്രിവർണ തിളക്കത്തിൽ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യൻ സ്ഥാനപതി വിപുൽ ആണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശവും സ്ഥാനപതി വായിച്ചു. 

ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ദോഹയിലെ ഇന്ത്യക്കാരുടെ പങ്കിനെ അഭിനന്ദിച്ചതിനൊപ്പം ഇന്ത്യയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കുള്ള നന്ദിയും സ്ഥാനപതി പ്രകടമാക്കി. ഐസിസിയുടെ ഡിജിറ്റൽ ന്യൂസ്‌ലെറ്ററും സ്ഥാനപതി പ്രകാശനം ചെയ്തു. സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വൈവിധ്യമായ സാംസ്‌കാരിക പരിപാടികളും ആഘോഷത്തിന് മാറ്റേകി. അഞ്ഞൂറോളം ഇന്ത്യക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്. 

ഖത്തറിലെ വിവിധ പ്രവാസി അസോസിയേഷനുകളും ഇന്ത്യൻ സ്‌കൂളുകളും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്‌കൂളുകളിൽ രാവിലെ ദേശീയ പതാക ഉയർത്തുകയും വ്യത്യസ്ത സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

 

 

Follow us on :

More in Related News