Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 15:54 IST
Share News :
ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഇതിഹാസവും മലയാളി താരവുമായ പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ. താരത്തിന്റെ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യന്‍ ഹോക്കിക്ക് വേണ്ടി ശ്രീജേഷ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് തീരുമാനം. സീനിയര്‍ ടീമില്‍ ഇനി ആര്‍ക്കും 16-ാം നമ്പര്‍ ജഴ്സി നല്‍കില്ല. ശ്രീജേഷിന് 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ നല്‍കി. ഹോക്കി താരത്തിന് വിടവാങ്ങല്‍ ചടങ്ങ് ഇരിക്കുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് മുന്‍ പരിശീലകന്‍ ഹരേന്ദ്രസിങ് പറഞ്ഞു.
തുടര്‍ച്ചയായ രണ്ട് ഒളിംപിക്സ് വെങ്കലമെഡല്‍ നേടിയാണ് പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ പടിയിറങ്ങുന്നത്. ടോക്കിയോ ഒളിംപിക്സില്‍ വെങ്കലം നേടുമ്പോഴും പാരിസില്‍ മെഡല്‍ നിലനിര്‍ത്തുമ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ച വെക്കാന്‍ ശ്രീജേഷിന് സാധിച്ചിരുന്നു. പാരീസ് ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ഹോക്കി ടീം ഗോള്‍ കീപ്പറായിരുന്നു പി ആര്‍ ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡല്‍ നേട്ടത്തോടെ തന്നെ ശ്രീജേഷിന് ഇന്ത്യന്‍ ജേഴ്സി അഴിക്കാന്‍ സാധിച്ചു.
Follow us on :
Tags:
Please select your location.