Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2026 13:16 IST
Share News :
തലയോലപ്പറമ്പ്: വൈക്കം - തലയോലപ്പറമ്പ് പ്രധാന റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ 10.30 ഓടെ വടയാർ പൊട്ടൻചിറ ജംഗ്ഷന് സമീപമാണ് സംഭവം. സംഭവ സമയത്ത് റോഡിൽ വാഹനങ്ങളും കാൽനട യാത്രക്കാരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് പൊട്ടൻചിറ ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ പാഴ് മരം പ്രധാന റോഡിന് കുറുകെ കടപുഴകി വീണത്. റോഡരികിലെ സ്റ്റേ പോസ്റ്റും തകർത്താണ് മരം കടപുഴകി വീണത്.
റോഡിന് കുറുകെ മരം വീണതിനെ തുടർന്ന് വൈക്കം -തലയോലപ്പറമ്പ് പ്രധാന റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ വഴി തിരിച്ച് വിട്ടാണ് പോലീസ് ഗതാഗതം നിയന്ത്രിച്ചത്. തുടർന്ന് വൈദ്യുതി വകുപ്പ് അധികൃതർ എത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കഴിഞ്ഞ മെയ് 17ന് ഉണ്ടായ ശക്തമായ കാറ്റിൽ ഇതിന് സമീപത്ത് നിന്നിരുന്ന പരുത്തിവള്ളി ചുറ്റിയ കൂറ്റൻ പാഴ്മരം റോഡിന് കുറുകെ 11 കെ.വി ലൈനിലേക്ക് മറിഞ്ഞ് വീണതിനെ തുടർന്ന് പ്രധാന റോഡിൽ 5 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ച് നീക്കിയ ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് മരം പൂർണ്ണമായി വെട്ടിമാറ്റിയത്. വടയാർ ജംഗ്ഷന് സമീപം, പാലത്തിന് സമീപം, തുറുവേലിക്കുന്ന്, വല്ലകം, തുടങ്ങിയ പ്രധാന റോഡ് ഭാഗങ്ങളിൽ ഇത്തരത്തിൽ ഭീഷണി ഉയർത്തി നിൽക്കുന്ന മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ച് നീക്കണമെന്ന് ആവശ്യം ശക്തമാണ്.
Follow us on :
More in Related News
Please select your location.