Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 17:12 IST
Share News :
മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 43 പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ നിരീക്ഷണം നടത്തുന്നതിന് തിരഞ്ഞെടുത്ത മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. മൈക്രോ ഒബ്സര്‍വര്‍മാരായി നിയമിച്ച 53 പേര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരായ ടി. കുഞ്ഞീതുട്ടി, എ. നൗഷാദ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ഇലക്ഷന്‍ ഒബ്സര്‍വറായ ഷെവാങ് ഗ്യാച്ചോ ബൂട്ടിയ മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.
ഏഴ് നിയോജക മണ്ഡലങ്ങളിലായി 15 ലൊക്കേഷനുകളില്‍ ആകെ 43 പോളിങ് സ്റ്റേഷനുകളാണ് പ്രശ്‌ന സാധ്യതാ ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 56 മൈക്രോ ഒബ്‌സര്‍വര്‍മാരെയാണ് ഇവിടങ്ങളിലേക്ക് നിയോഗിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.