Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2026 15:05 IST
Share News :
കോടാലി മാങ്കുറ്റിപ്പാടം പുര ആര്‍ട്ട് കെസേയില്‍ നടന്നു വന്ന മൂന്നുദിവസത്തെ തികല ചിത്ര ശില്‍പ്പകലാക്യാമ്പ് സമാപിച്ചു. ചിത്രകലാ അധ്യാപിക പ്രിയഷിബുവിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. പ്രിന്റിംഗ്, പോട്ടറി, ഇലസ്‌ട്രേഷന്‍,ശില്‍പനിര്‍മാണം എന്നീ വിഭാഗങ്ങളിലായി നടന്ന പരിശീലന ക്ലാസുകള്‍ക്ക് ടി.ജി.വിമല്‍,സുനില്‍ സപര്യ,ആനന്ദ് രാമന്‍,അഭിനന്ദ് അനില്‍കുമാര്‍, പ്രിയ ഷിബു, നിഷാന്ത്, അഭിനന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപനത്തിനോടനുബന്ധിച്ച് ക്യാമ്പംഗങ്ങള്‍ വരച്ച ചിത്രങ്ങളുടേയും മെനഞ്ഞെടുത്ത കളിമണ്‍ശില്‍പ്പങ്ങളുടേയും പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.