Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‌വയനാട് ദൗത്യത്തിനിടെ കടുവാ ആക്രമണം; ആർ ആർ ടി അംഗത്തിന് പരുക്ക്

26 Jan 2025 12:22 IST

Enlight News Desk

Share News :

വയനാട് : പഞ്ചാരകൊല്ലിയിൽ കടുവാ ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരുക്ക്. മാനന്തവാടിയിലെ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. ദൗത്യത്തിനിടെ കടുവ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. തുടർന്ന് ആർആർടി അം​ഗം ഷീൽഡ് കൊണ്ട് പ്രതിരോധിച്ചെങ്കിലും കൈക്ക് പരുക്കേറ്റു. കടുവയുടെ നഖം കൊണ്ടാണ് പരുക്കേറ്റത്.

 ജയസൂര്യക്ക് വലത് കൈക്കാണ് പരുക്കേറ്റത് പരുക്ക് ​ഗുരുതരമല്ല.രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആർആർടി അം​ഗത്തിന് നേരെയും കടുവ ആക്രമിച്ചത്. വനത്തിനുള്ളിൽ വെച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് 20 അം​ഗ ആർആർടിയും 8 പേരടങ്ങുന്ന എട്ട് സംഘങ്ങളായാണ് ഇന്ന് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ജയസൂര്യക്ക് പ്രാഥമിക ചികിത്സ നൽകാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. 

Follow us on :

More in Related News