Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ സംഘടിപ്പിച്ച "തൃശ്ശൂർ ഓണോത്സവം 2025" പ്രൗഡഗംഭീരമായി

19 Oct 2025 02:48 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്‌കാരിക സംഘടനയായ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ (OTO) സംഘടിപ്പിച്ച “തൃശ്ശൂർ ഓണോത്സവം 2025” വൻ ജനപങ്കാളിത്തവും കലാ മേളങ്ങൾ കൊണ്ടും ഒരു വേറിട്ട അനുഭവമായി മാറി. 1600-ലധികം പേർ പങ്കെടുത്ത ഓണസദ്യയും, 240-ലധികം കലാകാരൻമാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപ്രകടനങ്ങളും ഈ ഓണോത്സവത്തെ ഭംഗിയാക്കി.

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്രയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജന:സെക്രട്ടറി അഷറഫ് വാടാനപ്പള്ളി സ്വാഗതം ആശംസിച്ചു.

പ്രശസ്ത മാധ്യമ-സാമൂഹിക പ്രവർത്തകനും പ്രവാസി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ പി. ടി. കുഞ്ഞുമുഹമ്മദ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പ്രസംഗത്തിൽ, പ്രവാസികളുടെ കാര്യങ്ങളിൽ കേരള സര്‍ക്കാറുകളുടെ ശ്രദ്ധയുണ്ടെങ്കിലും പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ കൂടുതൽ ഗൗരവമായ ശ്രദ്ധയും പിന്തുണയും എല്ലാ സർക്കാരുകളുടെ ഭാഗത്ത് നിന്നും കൂടുതലായി ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വേദിയിൽ പരിപാടിയുടെ പ്രധാന ആകർഷണമായ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻറെ സ്നേഹഭവന പദ്ധതിയുടെ ഭാഗമായ വീടിന്റെ പ്രതീകാത്മക മാതൃക ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ഇ എം ബദറുദ്ധീൻ സംഘടനാ ഭാരവാഹികൾക്ക് കൈമാറി

സാമൂഹ്യ സേവനത്തിനും കാരുണ്യ പ്രവർത്തനങ്ങൾക്കും നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ പരിഗണിച്ച് ഡോ. സന്തോഷ് ഗീവറിന് (ബോർഡ് ഓഫ് ഡയറക്ററ്റേഴ്‌സ് - ഒ ഐ സി ചെയർമാൻ) OTO യുടെ Social Commitment & Empowerment അവാർഡ് നൽകി ആദരിച്ചു. ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നൽകിയ സംഭാവനകൾക്ക് നജീബ് കെ. മൊയ്തീൻ, ഓട്ടോ കെയർ ആന്റ് കംപാഷൻ കൺവീനർ അബ്ദുസ്സമദ് അഴീക്കോട്‌, മാധ്യമ പ്രവർത്തകരായ മുഹമ്മദ്‌ യാസീൻ ഒരുമനയൂർ, ഇഖ്ബാൽ കൈരളി എന്നിവർക്ക് പ്രത്യേക ആദരവും ഉപഹാരവും നൽകി.

“നമ്മിൽ നിന്ന് നഷ്ടപ്പെട്ടുപോയ സഹജീവി സ്‌നേഹവും സൗഹൃദവും വീണ്ടെടുക്കാനും, സോഷ്യൽ മീഡിയയിലെ പരിധികൾക്കപ്പുറം നേരിൽ കണ്ടുമുട്ടാനും കൂടിയിരിക്കാനും ഇത്തരം സംഗമങ്ങൾ സഹായകരമാകട്ടെ” എന്ന് ചടങ്ങിൽ ആശംസ പ്രസംഗം നടത്തിയ സുലൈമാൻ അസ്ഹരി അഭിപ്രായപ്പെട്ടു.

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ സ്ഥാപകൻ സിദ്ദീഖ് കുഴിങ്ങര, പ്രഥമ പ്രസിഡന്റ് നജീബ് കെ മൊയ്തീൻ, രക്ഷാധികാരികളായ EM ബദറുദ്ദീൻ ഡോകടർ സന്തോഷ് ഗീവർ എന്നിവരും ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. സമൂഹ സേവനത്തിലും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിലും OTO യുടെ സജീവ പങ്കാളിത്തം തെളിയിക്കുന്ന നിരവധി പരിപാടികൾക്ക് ഈ ഉത്സവം വേദിയായിത്തീർന്നു. 

മസ്‌കറ്റ് പഞ്ചവാദ്യ സംഘത്തിൻ്റെ അമരക്കാരൻ തിച്ചൂർ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ഗംഭീരമായ പഞ്ചവാദ്യത്തോടെ ആരംഭിച്ച ഉൽഘാടന സമ്മേളനത്തെ തുടർന്ന് നടന്ന കലാപ്രകടനങ്ങളിൽ മിമിക്രി കലാകാരൻ ശ്രീജിത്ത് പേരാമ്പ്ര, സിനിമാ പിന്നണി ഗായിക ഗ്രേഷ്യ എന്നിവരുടെ പ്രകടനങ്ങൾ സദസ്സിന് ആവേഷം നൽകി. ശ്രീകല ടീച്ചർ, മീനാക്ഷി എം മേനോൻ (തരംഗ് ഡാൻസ് അക്കാദമി അല്‍ ഗുബ്ര), ആർ ജെ സ് ഓംങ്കാരനൃത്യ കലാക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട്, പി സ്കൂൾ ടീം, ഒമാന്‍ കൊടുങ്ങല്ലുർ കൂട്ടയ്മ ടീം, വിജയൻ മാസ്റ്റർ ടീം, ബർക്ക സിസ്റ്റേഴ്സ്, വിജി സുരേന്ദ്രൻ ടീം, ആർ ഡി ഐ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ കലാ പ്രതിഭകൾ അവതരിപ്പിച്ച തൃശ്ശൂർപൂരം, ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, തിരുവാതിര, വീരനാട്യം, ഗന്ധർവ്വൻ തുള്ളൽ, സെമി ക്ലാസിക്കൽ, ഒപ്പന, മഹാബലി തുടങ്ങിയ കലാപരിപാടികൾ ഓണോത്സവത്തിന് മാറ്റേകി. 

യൂസുഫ് ചേറ്റുവ, ഹസ്സൻ കേച്ചേരി, ജോസ് പുലിക്കോട്ടിൽ, കബീർദാസ്, മഹേഷ്, വിൽസൺ, ടോണി സമായിൽ, അബ്ദുൽ കാദർ, ഫിറോസ്, റാഫി, റഹീം മന്നായിക്കൽ, സുബൈർ ഇദ്രീസ്, രതീഷ് ഗുരുവായൂര്‍, ഉണ്ണിചേലക്കര , സുരേഷ്, സഫീർ, സലീം, മൈമൂന, ഷിംന ഫൈസൽ, അമീറ ബിന്നി, മിഥിലാ ഗംഗേഷ് , റൈസി വിൽസൺ , സ്മിത സുമേഷ്. എന്നിവരുടെനേതൃത്വത്തിൽ 100 അംഗ ടീം ഓണ സദ്യക്കും ആഘോഷനിയന്ത്രണങ്ങൾക്കും നേതൃത്വംനൽകി. പ്രോഗ്രാം കൺവീനർ ഗംഗേഷ് വടക്കേതിൽ നന്ദിയും രേഖപ്പെടുത്തി.



റിപ്പോർട്ട്: ഷാർഗി ഗംഗാധർ

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News