Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; മൂന്ന് മരണം

18 May 2026 13:29 IST

Jithu Vijay

Share News :

കൽപറ്റ : വയനാട്ടിലെ പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകത്തില്‍ മൂന്നുപേര്‍ മരിച്ചു. നമ്പിക്കൊല്ലി സ്വദേശി നാരായണന്‍, ഭാര്യ സിജി, മകന്‍ അമല്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം.

ബസ് യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. അതിവേഗത്തിലെത്തിയ മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. നാരായണന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യയും മകനെയും മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാനന്തവാടി-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Follow us on :

More in Related News