Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2024 02:57 IST
Share News :
ദുബായ്: വിഷം ഉള്ളിൽച്ചെന്ന് മൂന്ന് ഇന്ത്യക്കാരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ക്ലീനിങ് കമ്പനിയിലെ തൊഴിലാളികളായ രാജസ്ഥാൻ ഉദയ്പൂർ സ്വദേശികളാ രാംചന്ദ്ര (36), പരശ് റാം ഗർജാർ (23), ശ്യാംലാൽ ഗുർജാർ (29) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന മൂവരെയും രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണപ്പെട്ട രാംചന്ദ്ര, നാരായൺ ലാൽ ജാൻവർ–ഉൻകരി ബായ് ദമ്പതികളുടെ മകനാണ്. പരശ് റാം ഗർജാർ, ഹിമരാജ് ഗർജാർ - ഗോപി ദേവി ദമ്പതികളുടെ മകനാണ്. ഭദ്രിലാൽ ഗുർജാർ ആണ് ശ്യാംലാലിന്‍റെ പിതാവ്.
മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.