Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വധ ഭീഷണി:സി.പി.ഐ നേതാക്കൾ ഇന്ന് ഡി.വൈ. എസ്.പിക്ക് മൊഴിനൽകും

29 Nov 2024 09:33 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: മുന്നണി യോഗത്തിൽ ജില്ലാ പഞ്ചായത്ത പ്രസിഡൻ്റിൻ്റെ വധ ഭീഷണി:സി.പി.ഐ നേതാക്കൾ ഇന്ന് ഡി.വൈ. എസ്.പിക്ക് മൊഴിനൽകും


ഇടതുമുന്നണിയോഗത്തിൽ സി.പി.ഐ. ഏന്തയാർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ജോസഫ് മാത്യു , മണ്ഡലം കമ്മറ്റിയംഗം കെ.ഇ. ഹബീബ് എന്നിവരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കട്ടപ്പന ഡി. വൈ. എസ്.പി. ഇരുവരുടെയും മൊഴിയെടുക്കും. ഇന്ന് വൈകിട്ട് 3 ന് കട്ടപ്പന ഡി. വൈ. എസ്.പി. കാര്യാലയത്തിൽ എത്തിചേരാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ 8 ന് മുപ്പത്തിയഞ്ചാം മൈൽ സി.പി.എം ആഫീസിൽ നടന്ന ഇടതുമുന്നണി യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. തനിക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണം പടച്ചു വിടുന്ന ജോസഫ് മാത്യു, ഹബീബ് എന്നിവരുടെ കയ്യും കാലും വെട്ടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റു കൂടിയായ സി.പി.എം ജില്ലാ കമ്മറ്റിയംഗം കെ.ടി. ബിനു പ്രസംഗിച്ചതായാണ് ഇരുവരും മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയത്. ബിനുവിൻ്റെ വിവിധ പദ്ധതികൾ സംബന്ധിച്ചു വിവരാവകാശ രേഖക്ക് അപേക്ഷ സമർപ്പിച്ചതും സ്വകാര്യ വിഷയം സംബന്ധിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നതുമാണ് ഭീഷണിക്ക് കാരണ മായത്. സി.പി.ഐ. സംസ്ഥാന സമിതിയംഗം ജോസ് ഫിലിപ്പ്, മണ്ഡലം സെക്രട്ടറി ജെയിംസ് അമ്പാട്ട്, സി.പി.ഐ.യുടെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡോമിനിക് എന്നിവരും മറ്റു ഘടക കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഭീഷണി. എന്നാൽ തങ്ങളുടെ ഭാരവാഹികളെ അക്രമിക്കുമെന്നു പരസ്യമായി പറഞ്ഞിട്ടും സി.പി.ഐ. നേതാക്കൾ മൗനവ്രതത്തിലായത് പരാതിക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പിന്നീട് ചേർന്ന മണ്ഡലം കമ്മറ്റിയിൽ കെ.ടി. ബിനുവിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച ജെയിംസ് അമ്പാട്ടും ജോസഫ് മാത്യു വും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സി.പി.ഐ ക്കിടയിൽ യിൽ ചർച്ചയായത്.

Follow us on :

More in Related News