Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിവേദിതാ വിദ്യാപീഠത്തിന് ദേശീയ ആദരം

13 Sep 2026 08:49 IST

Jithu Vijay

Share News :

​രാമനാട്ടുകര : ടാറ്റാ ഗ്രൂപ്പ് സംഘടിപ്പിച്ച 'ടി.സി.എസ്. ടാറ്റാ ബിൽഡിംഗ് ഇന്ത്യ' (TCS Tata Building India) ദേശീയ ഉപന്യാസ രചനാ മത്സരത്തിൽ ഉന്നത വിജയം നേടി രാമനാട്ടുകര നിവേദിതാ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സ്വാതി എൻ.

​ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഭാരത രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ സ്വാതിക്ക് അവസരം ലഭിച്ചു. പഠനത്തിൽ മാത്രമല്ല, കലാ-സാംസ്കാരിക-പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന മിടുക്കിയായ വിദ്യാർത്ഥിനിയാണ് സ്വാതിയെന്ന് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.


​ദേശീയതലത്തിൽ സ്കൂളിനും നാടിനും അഭിമാനകരമായ ഈ നേട്ടം കൈവരിച്ച സ്വാതിയെയും, ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച രക്ഷിതാക്കളെയും

അധ്യാപകരെയും നിവേദിതാ വിദ്യാപീഠം മാനേജ്‌മെന്റു അഭിനന്ദിച്ചു. സ്വാതിയുടെ ഉപരിപഠനത്തിനും ഭാവി ഉദ്യമങ്ങൾക്കും സ്കൂൾ കുടുംബത്തിന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി അധികൃതർ അറിയിച്ചു

Follow us on :

More in Related News