Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പവർ കട്ടിനെതിരെ ചൂട്ടുകത്തിച്ചു പ്രതിഷേധം

13 Sep 2026 08:42 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : അശാസ്ത്രീയമായ പവർ കട്ടിനെതിരെ പരപ്പനങ്ങാടിയിൽ എസ്ഡിപിഐ മുൻസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചൂട്ടു കത്തിച്ചു പ്രതിഷേധിച്ചു. ദിവസവും കള്ളം മാത്രം പടച്ചുവിടുന്ന കേരള മുഖ്യൻ വെറും തള്ളൽ മാത്രമായി മാറുന്നു. കേരളം ഭരിക്കാൻ പോലും അറിയാത്ത സ്ഥിതിയിലേക്ക് യുഡിഎഫ് സർക്കാർ മാറിയ അവസ്ഥയിൽ രാജിവച്ച് മാതൃക കാണിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.


എസ്ഡിപിഐ മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, മണ്ഡലം നേതാക്കളായ സിദ്ദീഖ് കെ ടി ,വാസൂ, നൗഫൽ പരപ്പനങ്ങാടി, അറഫ ചെട്ടിപ്പടി എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News