Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 09:35 IST
Share News :
തലയോലപ്പറമ്പ്: അമ്മയ്ക്കും മകൾക്കും ഒപ്പം വാടക വീട്ടിൽ കഴിയുന്ന യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം.
തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മറവൻതുരുത്ത് ഐഎച്ച് ഡി പി നഗറിൽ സ്മിതയുടെ മകൾ സ്നേഹ(24) നെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കണ്ണൂർ സ്വദേശി സനോജുമയുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് യുവതി നാല് വയസ്സുകാരിയായ മകൾക്കും അമ്മയ്ക്കും ഒപ്പമാണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു യുവതി. മുറിയിൽ നിന്നും യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെത്തി. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.
Follow us on :
Tags:
More in Related News
Please select your location.