Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ നശിപ്പിച്ചു.

20 Jan 2025 17:50 IST

Kodakareeyam Reporter

Share News :


തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ നശിപ്പിച്ചു.


പുതുക്കാട്: തൃശ്ശൂര്‍ റൂറല്‍ പൊലീസ് പരിധിയില്‍ ഉള്ള പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളില്‍ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം എംഡിഎംഎയും പുതുക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ടൈല്‍ ഫാക്ടറിയില്‍ വച്ച് കത്തിച്ച്  നശിപ്പിച്ചു

തൃശ്ശൂര്‍ റൂറല്‍ പൊലീസ് Drug Disposal Committee യുടെ നിര്‍ദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്. 2024 വര്‍ഷത്തില്‍ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം എംഡിഎംഎ യൂം, 1594 ഗ്രാം ഹാഷിഷ് ഓയിലും, 49.02 ഗ്രാം Methaphetaimine നും റൂറല്‍ പൊലീസ് ഇത്തരത്തില്‍ നശിപ്പിച്ചിരുന്നു.ജില്ലാ െ്രെകം ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി പി. അബ്ദുള്‍ ബഷീര്‍, ഇരിഞ്ഞാലക്കുട, മാള, കൊരട്ടി, വാടാനപ്പിള്ളി, വെള്ളിക്കുളങ്ങര, ചാലക്കുടി, ചേര്‍പ്പ് എന്നീ പോലീസ് സ്‌റ്റേഷന്‍ ISHO മാരുടെ നേതൃത്വത്തിലുമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.



Follow us on :

More in Related News