Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2025 15:37 IST
Share News :
തലയോലപ്പറമ്പ്: കഴിഞ്ഞ 5 വർഷമായി തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ (നവംബർ 8 ) ന് നടക്കും. ചുറ്റുമതിൽ നിർമാണം, കോൺഫറൻസ് ഹാൾ നിർമ്മാണം, മുറ്റം നവീകരണം, ലാബ് നവീകരണം, ഓപ്പൺ ജിം, ശുചിമുറി എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. 1,52,11,336 രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും 1,01, 26,506 രൂപയുടെ അനുബന്ധ പ്രവർത്തനങ്ങളുമാണ് പൂർത്തീകരിച്ചത്. കൂടാതെ ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് എത്തുന്ന രോഗികളെ പരിശോധിക്കുന്നതിനായി ഈവനിംഗ് ഓ.പിയിലേക്ക് രണ്ട് ഡോക്ടർമാരെ നിയോഗിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വൃക്കരോഗികളെ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. കടുത്തുരുത്തി ബ്ലോക്കിലെ എല്ലാ ഭവനങ്ങളിലുമെത്തി 30 വയസ്സിന് മുകളിൽ പ്രായമായവരെ പരിശോധിച്ച് അസുഖ ബാധിതരെയും ലക്ഷണം ഉള്ള വരെയും ക്യാമ്പുകളിൽ എത്തിച്ച് വിദഗ്ധ ചികിത്സ സൗജന്യമായി നൽകുന്ന പദ്ധതിയും നടത്തി വരുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി,
വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസന്റ്,ബിഡിഒ പി.ജി. റെജി,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സെലീനാമ്മ ജോർജ്, ശ്രുതി ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ 11.30 ന് ആശുപത്രി അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺ സൺ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി.കെ.സന്ധ്യ അധ്യക്ഷത വഹിക്കും. സ്ഥിരം സമിതി അധ്യക്ഷന്മാർ, തൃതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.