Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമപ്രവർത്തകനും പ്രശസ്ത പരസ്യചിത്ര സംവിധായകനുമായ രഞ്ജിത് നാഥിൻ്റെ ചരണാംബുജം നവംബർ 21-ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് എ.കെ.ഭാസ്ക്കരൻ പറഞ്ഞു

07 Nov 2025 17:04 IST

MUKUNDAN

Share News :

തൃശൂർ:മാധ്യമപ്രവർത്തകനും പ്രശസ്ത പരസ്യചിത്ര സംവിധായകനുമായ രഞ്ജിത് നാഥിൻ്റെ ചരണാംബുജം നവംബർ 21-ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് എ.കെ.ഭാസ്ക്കരൻ പറഞ്ഞു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുന്ദർ ഭാസ്ക്കർ,നിതിൻ ആനന്ദ്,പ്രൊഡക്ഷൻ മാനേജർ നിത സുധാകർ.അയ്യപ്പ ഭക്തരുടെ മനം കവരുന്ന ഈണത്തിൽ വിശ്വാസികളുടെ മനസുകളിൽ കുളിർമഴയായി ചെയ്തിറങ്ങുന്ന ഒരു അയ്യപ്പ ഭക്തിഗാനവും ഈ കൊച്ചുചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ഡോ.ദിനേഷ്കുമാർ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നൗഷാദ് ചാവക്കാട് ആണ്.പാടിയത് മഞ്ജുനാഥ് വിജയൻ(ജയവിജയ).എഡിറ്റർ:അയൂബ് പട്ടാമ്പി.അഭിനയിക്കുന്നവർ:നായികാനായകൻമാരായി ലിസ്റ്റോ സൈമൺ,ശിവകാമി എന്നിവർ അഭിനയിക്കുന്നു.പുതുമുഖ ബാലതാരമായി പ്രധാന വേഷത്തിൽ കൃഷ്ണസുന്ദർ വേഷമിടുന്നു.രവിമാഷ് എളവള്ളി,മിഥുൻ,അഖിൽ പത്മകുമാർ,സുദേവ് രാമചന്ദ്രൻ,സജിത് കുമാർ,അനിൽ റിയൽ ലൈൻ എന്നിവരാണ് മറ്റു താരങ്ങൾ.ഡിഒപി:വി.കെ.പ്രദീപ്.മേക്കപ്പ്:നിത സുധാകർ,മഹേഷ് ബാലാജി.ആർട്ട്:സന്തു ഭായ്.അസോസിയേറ്റ് ഡയറക്ടർ:ജയകൃഷ്ണൻ.


Follow us on :

More in Related News