Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2026 20:47 IST
Share News :
വൈക്കം: ദിവസങ്ങളായി വീട്ടുകാരെ ഭീതിയിലാഴ്ത്തിയ മൂർഖൻ പാമ്പിൻ്റെ കുഞ്ഞിനെ ഒടുവിൽ സർപ്പ അംഗം എത്തി പിടികൂടി ചാക്കിലാക്കി. ഉദയനാപുരം തോട്ടുപുറത്ത് ജിയോയുടെ വീട്ടിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മൂർഖൻ കുഞ്ഞ് വീടിന് പുറത്ത് പാത്രം കഴുകുന്ന സ്ലാബിനടിയിൽ പതുങ്ങി ഇരിക്കുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സർപ്പ അംഗം അരയൻകാവ് സ്വദേശി പി.എസ് സുജയ് എത്തി അര മണിക്കൂർ നേരം പ്രയത്നിച്ചാണ് ഒരടിയിൽ അധികം നീളം വരുന്ന മൂർഖൻ കുഞ്ഞിനെ സ്ലാബിനടിയിൽ നിന്നും പിടികൂടി ചിക്കിലാക്കിയത്. ഇതോടെയാണ് വീട്ടുകാരുടെ ഭീതി അകന്നത്. ഇതിനൊപ്പം വിരിഞ്ഞ മറ്റ് മൂർഖൻ കുഞ്ഞുങ്ങൾ സമീപത്ത് ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും പിടികൂടിയ
മൂർഖനെ വനം വകുപ്പിന് കൈമാറുമെന്നും സുജയ് പറഞ്ഞു. ഉദയനാപുരം തുറുവേലിക്കുന്നിന് സമീപം ഇളമ്പാശ്ശേരിയിൽ രാജു തോമസിൻ്റെ വീടിൻ്റെ വരാന്തയിൽ ഇന്നലെ വൈകിട്ട് മൂർഖൻ പാമ്പിനെ കണ്ടിരുന്നു. സന്ധ്യ കഴിഞ്ഞ് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് പാമ്പ് വീടിൻ്റെ മൂലയിൽ ചുരുണ്ട് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടെത്. പിടികൂടാൻ ശ്രമം നടത്തുന്നതിനിടെ ഇത് വേഗത്തിൽ ഇഴഞ്ഞ് പോകുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.