Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കാർ യാത്രികനായ പോലീസുകാരന് ബൈക്ക് യാത്രികൻ്റെ മർദ്ദനം.

26 Apr 2026 14:19 IST

santhosh sharma.v

Share News :

വൈക്കം: ഭാര്യയും കുട്ടിയുമായി കാറിൽ പോകുന്നതിനിടെ പോലീസുകാരന് ബൈക്ക് യാത്രികൻ്റെ മർദ്ദനം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൈക്കം മുരിയംകുളങ്ങര - കവരപ്പാടി റോഡിലാണ് സംഭവം. കാറിന് പിന്നാലെ എത്തിയ ബൈക്ക് യാത്രികൻ കാറിനെ മറികടന്ന് വന്ന ശേഷം കുറുകെ നിർത്തി ഇറങ്ങി കാർ ഓടിക്കുകയായിരുന്ന പോലീസുകാരൻ്റെ മുഖത്ത് അടിക്കുകയും കൈയ്യിൽ ഉണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് കാറിൻ്റെ കണ്ണാടി അടിച്ച് തകർത്ത ശേഷം കടന്ന് കളയുകയുമായിരുന്നു. പരിക്കേറ്റ കോട്ടയം ഏ.ആർ ക്യാമ്പിലെ പോലീസുകാരൻ തലയോലപ്പറമ്പ് സ്വദേശി ജിഷ്ണു വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വൈക്കത്തുള്ള ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഓവർ ടേക്കിംഗ് സംബന്ധിച്ച ഉണ്ടായ പ്രശ്നമാകാം ആക്രമണത്തിന് പിന്നിലേന്ന് കരുതുന്നത്.സംഭവത്തിൽ വൈക്കം പോലീസ് പ്രദേശത്തെ സി സി ടി വി പരിശോധിച്ച് അന്വോഷണം ആരംഭിച്ചു.

Follow us on :

More in Related News