Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2026 21:56 IST
Share News :
വൈക്കം: കടുത്ത ചൂടിനെ തുടര്‍ന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു. വെച്ചൂര്‍ കൊടുതുരുത്ത് ഇളംതുരുത്തില്‍ ജെ. മാര്‍ട്ടിന്റെ 13 വയസ് പ്രായമുള്ള 10 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന ജേഴ്‌സി പശുവാണ് കഴിഞ്ഞദിവസം വൈകിട്ട് ചത്തത്. മൂക്കില്‍ നിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടര്‍ന്ന് അവശനിലയിലായ പശു വിറച്ചു വീണ് ചാകുകയായിരുന്നു. 85,000 രൂപയോളം വില വരുന്ന കറപ്പശുവാണ് ചത്തത്. ചത്ത പശുവിന് ചെനയാകുന്നതിന് മുമ്പ് പ്രതിദിനം 23 ലിറ്റര്‍ വരെ പാല്‍ ലഭിച്ചിരുന്നതാണ്. വെച്ചൂര്‍ മൃഗാശുപത്രിയിലെ ഡോ. അര്‍ജുന്‍ ആലപ്പാട്ട് അടക്കമുള്ള മൃഗസംരക്ഷണ വകുപ്പ് ഉഗ്യോഗസ്ഥര്‍ വന്നുകണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെട്ടശേഷം ചത്ത പശുവിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ പശുവിനെ വലിയ കുഴിയെടുത്ത് മറവു ചെയ്തു. കഴിഞ്ഞ മാസവും സമാന രീതിയില്‍ പ്രസവം നടന്ന് 28-ാം ദിനത്തില്‍ 12 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന കറവ പശു ചത്തിരുന്നു. 30 വര്‍ഷമായി ക്ഷീരമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിവരുന്ന മാര്‍ട്ടിന് തുടര്‍ച്ചയായി രണ്ട് കറവ പശുക്കള്‍ ചത്തത് ഏറെ തിരിച്ചടിയായി. 15 പശുക്കളും ഒരു എരുമയും എട്ട് കിടാക്കളും അടങ്ങുന്ന മാര്‍ട്ടിൻ്റെ പശുഫാമില്‍ 12 കറവ പശുക്കളാണുള്ളത്. അര എച്ച്.പിയുടെ വലിയ ഫാനുണ്ട്. നാലു പ്രാവിശ്യം പശുക്കളെ കുളിപ്പിച്ചിരുന്നു. മികച്ച നിലവാരത്തിലുള്ള ഫാമാണ് മാര്‍ട്ടിന്റേത്. ഇതില്‍ മൂന്ന് ചെനയുള്ള പശുക്കളുമുണ്ട്. ചൂട് ദിനം പ്രതി വര്‍ധിച്ചുവരുന്നത് കന്നുകാലികളെ പ്രതികൂലമായി ബാധിക്കുന്നത് തങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനൊപ്പം ഉപജീവനവും വഴിമുട്ടുമെന്ന സ്ഥിതിയാണുള്ളത്. വേനല്‍ കടുത്തതോടെ പശുക്കള്‍ തീറ്റ തിന്നാത്ത അവസ്ഥയാണെന്ന് കർഷകൻ പറയുന്നു. അതെ സമയം കടുത്ത ചൂടിനെ തുടര്‍ന്നാണ് പശു ചത്തതെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതിലെ പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. ഫാമിലെ മറ്റ് പശുക്കളുടെ ബ്ലഡ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലാ വെറ്റിനറി ഓഫീസില്‍ ഇത് പരിശോധിക്കും. ക്ഷീരകര്‍ഷകനായ മാര്‍ട്ടിന് ദുരന്തനിവാരണ ഫണ്ടില്‍നിന്ന് നഷ്ടപരിഹാകം നല്‍കും. 37,500 രൂപയുടെ ആനുകൂല്യമാകും ലഭിക്കുകയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ. മനോജ്കുമാര്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.