Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട പാസഞ്ചർ ഓട്ടോറിക്ഷാ വൈദ്യൂതി പോസ്റ്റിലിടിച്ച് അപകടം; വൃദ്ധ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്.

25 Apr 2026 23:19 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട പാസഞ്ചർ ഓട്ടോറിക്ഷാ വൈദ്യൂതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ വൃദ്ധ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റൂ. വൃദ്ധ ദമ്പതികളുടെ പരിക്ക് ഗുരുതരമാണ്. ആദിത്യപുരം കദളിക്കാലായില്‍ ജോസഫ് ഔസേഫ് (84), ഭാര്യ ഏലിയാമ്മ ജോസഫ് (82), ഓട്ടോ ഡ്രൈവര്‍ ഇറുമ്പയം പറപ്പള്ളില്‍ ഉണ്ണി (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മേട്ടുംപാറയ്ക്കു സമീപമാണ് അപകടം. തലയോലപ്പറമ്പ് പൊതി പള്ളിയിൽ ആദ്യകുര്‍ബാന ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വൃദ്ധ ദമ്പതികൾ. പരിക്കേറ്റ മൂവരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോ ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യൂതി പോസ്റ്റ് ഒടിഞ്ഞ് വീണ് പ്രദേശത്ത് വൈദ്യൂതി വിതരണവും തടസ്സപെട്ടു.


Follow us on :

More in Related News