Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2026 22:59 IST
Share News :
തലയോലപ്പറമ്പ്: ഓട്ടത്തിനിടെ ലോറിയിൽ നിന്നും തീയും പുകയും ഉയർന്നത് ജനത്തെ പരിഭ്രാന്തിയിലാക്കി. തലയോലപ്പറമ്പ് - വൈക്കം റോഡിൽ വടയാർ പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. തിരുനെൽവേലിയിൽ നിന്നും വൈക്കം ഭാഗത്തേക്ക് സിമന്റ് കയറ്റി വന്ന ടോറസ് ലോറിയുടെ വലതുവശത്ത് പിൻചക്രത്തിൻ്റെ ഭാഗത്ത് നിന്നാണ് പുകയും ചെറിയ തീയും ഉയർന്നത്. സംഭവം കണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ വെള്ളം ഒഴിച്ചെങ്കിലും പുകയുടെ അളവ് കൂടിവന്നതോടെ വൈക്കത്തു നിന്നും അഗ്നിശമന സേന എത്തിയാണ് പുക നിയന്ത്രിച്ചത്. ഓട്ടത്തിനിടെ വാഹനത്തിൻ്റെ ബ്രേക്ക് ജാമായതാണ് സംഭവത്തിന് ഇടയാക്കിയതെന്ന് ലോറിയിലെ ഡ്രൈവർ പറഞ്ഞു. പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട് വാഹനം പെട്ടെന്നു നിർത്തിയതിനാലാണ് ദുരന്തം ഒഴിവായത്.
Follow us on :
Tags:
More in Related News
Please select your location.