Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2024 21:39 IST
Share News :
ചാലക്കുടി:
2017 ഫെബ്രുവരി 19ന് വെറ്റിലപ്പാറ സിൽവർ സ്റ്റോം പാർക്കിന് സമീപത്ത് വച്ച് ടിപ്പർ ലോറി ഇടിച്ചതിന് തുടർന്ന് ഇരട്ട സഹോദരന്മാരായ പല്ലിശ്ശേരി ജേക്കബ് ലിബിൻ കൊല്ലപ്പെടുകയും ലിന്റോ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്ത കേസിൽ പ്രതികളായ പൊന്നാമ്പിയോളി സ്വദേശികളായ കോനിക്കര സണ്ണി, കുറ്റിക്കാടൻ പ്രിൻസ്, പയ്യപ്പള്ളി ബിജു എന്നിവരെ കുറ്റക്കാർ അല്ലെന്നു കണ്ടു ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ് എൻ വിനോദ് കുമാർ വെറുതെ വിട്ടു.
അപകടത്തിൽപ്പെട്ട ഇരട്ട സഹോദരന്മാരും പ്രതികളും തമ്മിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലവിൽ ഉണ്ടായിരുന്നു.ഇതിനെ തുടർന്ന് ഇരട്ട സഹോദരന്മാർ കോനിക്കര സണ്ണിയുടെ വീട് ആക്രമിച്ചതായി പരാതിയുണ്ടായിരുന്നു.ഇതിനെ തുടർന്ന് ഒന്നാംപ്രതി ഇരട്ടസഹോദരന്മാരെ ടിപ്പർ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു അതിരപ്പിള്ളി പോലീസിൽ രജിസ്റ്റർ ചെയ്ത കേസ്. ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. ജിയോപോൾ,
അഡ്വ. സജി റാഫേൽ ടി, അഡ്വ റാഫേൽ തെക്കൻ, അഡ്വ ലിജോ ജോൺ. എന്നിവർ ഹാജരായി. രണ്ടാം പ്രതിക്ക് വേണ്ടി അഡ്വ. ബിജു TD, മൂന്നാം പ്രതിക്ക് വേണ്ടി അഡ്വ.കെ.ജി ദിലീപ്കുമാർ എന്നിവർ ഹാജരായി .
Follow us on :
Tags:
More in Related News
Please select your location.