Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 13:10 IST
Share News :
വൈക്കം : ലോഡ്ജിൽ വിളിച്ചുവരുത്തി വീഡിയോ ചിത്രീകരിച്ച് വൈക്കം സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഗുണ്ടാനേതാവ് മരട്
അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേരെ ഹണിട്രാപ്പ് കേസിൽ തൃപ്പൂണിത്തറ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. അനീഷിന്റെ അനിയൻ ആഷിക്ക് ആന്റണി (33), ആഷിക്കിന്റെ ഭാര്യ നേഹ (35), ആഷിക്കിന്റെ വനിതാ സുഹൃത്ത് സുറുമി (29), സുഹൃത്ത് പനങ്ങാട് വാടകയ്ക്കു താമസിക്കുന്ന തോമസ് (24), തോമസിൻ്റെ ഭാര്യ ജിജി (19) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പല തവണകളിലായി 13,500 രൂപ, മൊബൈൽ ഫോൺ, ബൈക്ക് എന്നിവ തട്ടിയെടുത്തെന്ന വൈക്കം സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു കേസ്.
കഴിഞ്ഞ നവംബറിൽ തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപമുള്ള ലോഡ്‌ജിലേക്കു യുവാവിനെ സൗഹൃദം നടിച്ച് സുറുമി വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സുറുമി വാതിൽ അടക്കുകയും പുറത്തു കാത്തുനിന്ന ആഷിക്കും തോമസും വാതിൽ തുറന്ന് അകത്തു കയറി ഇവരുടെ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. തുടർന്ന് വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇവർ യുവാവിനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതികൾക്കൊപ്പം നേഹയും യുവാവിനെ ഭീഷണിപ്പെടുത്തി. യുവാവിൽ നിന്നും ഇവർ തട്ടിയെടുത്ത ബൈക്ക് പണയം വച്ച് കിട്ടിയ തുകയിൽ നിന്നും ഒരു വിഹിതം ജിജിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു. പരാതിയെ തുടർന്ന് നടത്തിയ അന്വോഷണത്തിൽ 3 പ്രതികളെ നെട്ടൂരിനു സമീപമുള്ള വാടകവീട്ടിൽ നിന്നും ഒരാളെ പനമ്പിള്ളിനഗറിൽ നിന്നും മറ്റൊരാളെ മൂന്നാറിലുള്ള റിസോർട്ടിൽ നിന്നുമാണ് പിടികൂടിയത്. ഹിൽപാലസ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എ.എൽ. യേശുദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Follow us on :
Tags:
More in Related News
Please select your location.