Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2026 19:44 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക്അംഗങ്ങൾക്കായി നടപ്പാക്കിവരുന്ന ജീവകാരുണ്യ നിധിയുടെ ഭാഗമായി രോഗികൾക്ക് പ്രതിമാസം വീടുകളിൽ എത്തി ധനസഹായം നൽകുന്ന പദ്ധതി നടപ്പാക്കുന്നു. ഇതിൻറെ ഉദ്ഘാടനം ഫെബ്രുവരി 21 -ന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
.ബാങ്ക് പ്രസിഡൻറ് ബിജു കുമ്പിക്കൻ അധ്യക്ഷത വഹിക്കും.നഗരസഭ ചെയർമാൻ ടോമി പുളിമാൻതുണ്ടം ,ബാങ്ക് ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
പരിഷ്കരിച്ച പദ്ധതി പ്രകാരം ക്യാൻസർ രോഗികൾ, കീമോ ' റേഡിയേഷൻ . സർജറി എന്നിവയ്ക്ക് വിധേയരാവുകയോ നിർദ്ദേശിക്കപ്പെടുകയോ ചെയ്തവർക്ക് മാസംതോറും ആയിരം രൂപ ധനസഹായം ഒരു വർഷത്തേക്ക് നൽകും.
കിഡ്നി രോഗം മൂലം ഡയാലിസിസ് ആവശ്യമായി വരുന്നവർക്ക് മാസംതോറും 1500 രൂപ ധനസഹായം ഒരു വർഷത്തേക്ക് നൽകും.
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയവരായവർക്ക് മാസംതോറും 1200 രൂപ വീതം ധനസഹായം നൽകും.
പക്ഷാഘാതംസംഭവിച്ച രോഗികൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകും.
മെനിഞ്ചെറ്റീസ്, കരൾ രോഗം ,പാൻക്രിയാസ്, ,പാർക്കിൻസൺസ്,ഹൃദ്രോഗം,കിഡ്നി രോഗം എന്നിവർക്ക് പ്രതിവർഷം 5000 രൂപയുടെ സഹായം നൽകിവരുന്നു.ഇതുവരെ ഒരു കോടി 75 ലക്ഷം രൂപ ജീവകാരുണ്യ നിധിയിൽ നിന്നും സഹായ ധനമായി വിതരണം ചെയ്തു.രോഗ നിർണയം നടത്തി ആറുമാസത്തിനകം അപേക്ഷ ബാങ്കിൽ സമർപ്പിക്കണം.പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡൻറ് ബിജു കുമ്പിക്കൻ,ഡയറക്ടർ ബോർഡ് അംഗങ്ങളായ സജി വള്ളോംകുന്നേൽ, ആർ.രവികുമാർ,ലിയോൺ ജോസ് തൈപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.