Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരിലെ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഐമ്പൊലിസമർപ്പണവും ദേശതാലപ്പൊലിയും

20 Feb 2026 19:48 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂർ മേഖലയിലെ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ എട്ടാം ഉത്സവം നാളായ 25ന്

ഐമ്പൊലിസമർപ്പണവും

ദേശ താലപ്പൊലിയും നടക്കും.

മാരിയമ്മൻ കോവിൽ ട്രസ്റ്റ്, അഖില കേരള വിശ്വകർമ്മ മഹാസഭ ,കേരള വിശ്വകർമ്മസഭ,വിശ്വകർമ്മ സർവീസ് സൊസൈറ്റി,തമിഴ് വിശ്വ

ബ്രഹ്മസമാജം , എന്നിവയുടെ മേഖലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാരിയമ്മൻകോവിൽ ആസ്ഥാനത്തുനിന്ന് വൈകുന്നേരം 5 30ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയിൽ രഥം കരകാട്ടം ഗരുഡൻ വാദ്യമേളങ്ങൾ ക്ഷേത്ര കോമരങ്ങൾ എന്നിവയുണ്ട്.

താലപ്പൊലി ഘോഷയാത്ര പടിഞ്ഞാറെ നട,സെൻട്രൽ ജംഗ്ഷൻ പേരൂർ ജംഗ്ഷൻ വഴി

വൈകിട്ട് ഏഴിന് മഹാദേവ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.

തുടർന്ന് സേവാ പന്തലിൽ വിശ്വകർമ്മജർ നടത്തുന്ന ഐമ്പലി സമർപ്പണവും നടക്കും.വൈകുന്നേരം അഞ്ചിന് മാരിയമ്മൻകോവിൽ ദേവസ്ഥാനത്ത് നടത്തുന്ന സാംസ്കാരിക സമ്മേളനം ഐ മ്പൊലി സമർപ്പണസമിതി രക്ഷാധികാരി കെ. സി .ശിവൻ ആചാരി ഉദ്ഘാടനം ചെയ്യും.

ചെയർമാൻ മുരളി തകടിയേൽ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ എൻ .സന്തോഷ് കുമാർ,കെ .സി . ശിവൻ ആചാരി,മുരളി തകിടിയൽ,കെ. രാജപ്പൻ ,എന്നിവർ പങ്കെടുത്തു -

Follow us on :

More in Related News