Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാരാഷ്ട്രയിലെ കുരുക്ഷേത്രയുദ്ധം

17 Nov 2024 09:32 IST

Shafeek cn

Share News :

മുബാറക്ക് പുതുക്കോട്


മുംബൈ: ഇത്തവണ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിന് ശക്തിയും വീര്യവും കൂടും.കാരണം ആരാണ് യഥാർത്ഥ  ശിവസേന,എൻ.സി.പി തുടങ്ങിയ  ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാവും  ഈ തിരഞ്ഞെടുപ്പ് ഫലം.ഇരു പാർട്ടികളെയും പിളർത്തിയത് ബിജെപി  യാണ്. ഒരു വിഭാഗം ബിജെപിയോടൊപ്പവും മറുവിഭാഗം കോൺഗ്രസ്‌ നയിക്കുന്ന ഇന്ത്യ മുന്നണിയോടൊപ്പവുമാണ്. ശരത് പവാർ,ഉദ്ധവ് താക്കറെ തുടങ്ങിയ  സീനിയർ എൻ.സി.പി,ശിവസേന നേതാക്കൾ കോൺഗ്രസ്സിനൊപ്പവും  മഹാവികാസ്അഖാഡിയായി,  അജിത് പവാർ,ഏക്നാഥ് ഷിൻഡെ  തുടങ്ങിയവർ ബിജെപിക്കൊപ്പം എൻ.ഡി.എ മുന്നണിയിലുമാണ്.


കുതിരകച്ചവടത്തിലൂടെ കോൺഗ്രസ്‌-എൻ.സി.പി-ശിവസേന സഖ്യസർക്കാരിനെ വീഴ്ത്തി ബിജെപി  ഇരുവിഭാഗങ്ങളെയും പിളർത്തി  സർക്കാർ ഉണ്ടാക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ശിവസേന  എൻ.സി.പി യിലെ മുതിർന്ന നേതാക്കളായ ശരത് പവാർ,ഉദ്ദവ് താക്കറെ വിഭാഗത്തിന് ശക്തി തെളിയിക്കേണ്ട അവസരം കൂടിയാണിത്. കാരണം പാർട്ടി ചിന്നമടക്കം 

ഷിൻഡെയും അജിത് പവാറും കൊണ്ട്  പോയി. അടിത്തട്ടിലെ സാധാരണ ജന വിഭാഗ വോട്ടർമാർ ആർക്കൊപ്പമാണെന്ന്

ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസ്സിലാവും.

Follow us on :

Tags:

More in Related News