Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2026 19:39 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ കഞ്ചാവ് വേട്ട. ചെറിയ കെട്ട് വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി ഇൻസ്റ്റഗ്രാം യൂടൂബർ പിടിയിൽ. വെട്ടിക്കാട്ട് പാലത്തിന് സമീപം ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (30) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡെൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കടവിൻ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാൻ യുവാവ് എത്തിയപ്പോഴാണ് പിടിയിലായത്. വള്ളത്തിൽ ഒളിപ്പിച്ച് വച്ചിരുന്ന കഞ്ചാവ് പോലീസ് കണ്ടെടുത്തു.
യുവതികൾ ഉൾപ്പടെയുള്ള ആവശ്യക്കാർക്ക് വില്പനക്കായി കരുതിയിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. യുവാവിനെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.