Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരിൽ ഹോം നേഴ്സ്‌സായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവം;കന്യാകുമാരി സ്വദേശിയെ പോലീസ് പിടികൂടി.

08 Sep 2024 18:39 IST

santhosh sharma.v

Share News :

കോട്ടയം : മോഷണ കേസിൽ അന്യസംസ്ഥാനക്കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കന്യാകുമാരി സ്വദേശി മധുസൂദന പെരുമാൾ (55) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഹോം നേഴ്‌സായി ജോലി ചെയ്തു വന്നിരുന്ന ഏറ്റുമാനൂർ പേരൂർ കവലയിലുള്ള വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ മാലയും, സ്വർണമോതിരവും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്. എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം 

സി സി ടി വി കേന്ദ്രീകരിച്ചും മറ്റും നടത്തിയ പരിശോധനയിൽ മോഷ്‌ടാവിനെ തിരിച്ചറിയുകയും ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളുടെ പക്കൽ നിന്നും മോഷണം പോയ ഒരു സ്വർണ്ണമാല പോലീസ് കണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News