Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2024 23:41 IST
Share News :
തലയോലപ്പറമ്പ്: പൊതി റെയിൽവെ മേൽപ്പാലത്തിന് സമീപം ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭത്തിൽ 16 കാരനെതിരെ കേസ്സെടുത്തു. ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിന് നേരെയാണ് ആക്രമണം. പൊതി ഭാഗത്ത് എത്തിയപ്പോൾ കല്ലെറ് ഉണ്ടായതോടെ യാത്രക്കാർ സംഭവം റെയിൽവെ അധികൃതരെ അറിയിക്കുകയായിരുന്നു.തുടർന്ന് കോട്ടയത്ത് നിന്നും റെയിൽവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വോഷണത്തിൽ സംഭവവുമായി ബന്ധപ്പെട്ട് പെരുവ സ്വദേശിയായ 16നെതിരെ കേസ്സെടുക്കുകയുമായിരുന്നു.സംഭത്തിൽ കൂടുതൽ പേർ ഉണ്ടോ എന്ന് അന്വോഷണം നടക്കുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.