Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2026 21:24 IST
Share News :
തലയോലപ്പറമ്പ്: ക്ഷേത്രത്തിൽ ഉത്സവം കൂടാനെത്തിയ വിദ്യാർഥിയായ സഹോദരപുത്രനെയും സഹപാഠിയെയും കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. മറവൻതുരുത്ത് ഇടവട്ടം വിളങ്ങാട്ടിൽ സുരേഷ് കുമാർ (44) ആണ് റിമാൻ്റിലായത്. മറവൻതുരുത്ത് കടൂക്കര പേരേപ്പറമ്പ് ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.സുരേഷ് കുമാറും ഇയാളുടെ ജേഷ്ഠ സഹോദരൻ അനിൽകുമാറും തമ്മിൽ കുടുംബ വഴക്ക് നിലനിന്നിരുന്നു. പേരപ്പറമ്പി ക്ഷേത്രത്തിൽ ഉത്സവം കൂടാനെത്തിയ അനിൽകുമാറിൻ്റെ പത്താം ക്ലാസ് വിദ്യാർഥിയായ മകൻ അതുലിനെയും അതുലിൻ്റെ സുഹൃത്തും സഹപാഠിയുമായ അർജുനെയും സുരേഷ് കുത്തുകയായിരുന്നു.
കൂട്ടുകാരുമൊന്നിച്ച് സംസാരിച്ച് നിൽക്കുന്നതിനിടെ മുൻ വൈരാഗ്യത്തെ തുടർന്ന് സുരേഷ് സഹോദരൻ്റെ മകനെ മർദ്ദിക്കുകയായിരുന്നു.ഇതിനിടെ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ്
മൂർഛയുള്ള ആയുധം ഉപയോഗിച്ച് സുരേഷ് കുമാർ ഇരുവരെയും കുത്തിപരിക്കേൽപ്പിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. കുത്തേറ്റ വിദ്യാർഥികൾ ഇരുവരെയും ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴുത്തിന് ആഴത്തിൽ പരിക്ക് പറ്റിയ അർജുനെ പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി മാറ്റുകയായിരുന്നു. കുടുംബ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതി സുരേഷ് കുമാറിനെ ഇന്നലെ രാത്രി തന്നെ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വ്യാഴാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. കഴുത്തിന് കുത്തേറ്റതിനെ തുടർന്ന് ആഴത്തിൽ മുറിവേറ്റ അർജുൻ കോട്ടയത്തെ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.
Follow us on :
Tags:
More in Related News
Please select your location.