Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2026 19:28 IST
Share News :
ചാവക്കാട്:അതിവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് മരണത്തിനിടയാക്കിയ 62 കാരന് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. 2010 ജൂലൈ 16 വൈകിട്ട് 5.45 ന് കരിക്കാട് വില്ലേജ് ഓഫീസിന് മുൻവശം വച്ച് അമിതവേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ച് വന്ന് പോർക്കുളം വില്ലേജ് മങ്ങാട് ദേശത്ത് കൂട്ടുങ്ങൽ വീട്ടിൽ വേലായുധൻ ഭാര്യ തങ്ക(65)യെ ഇടിച്ചതിൽ വച്ച് മരണപ്പെടുകയും മറ്റൊരു പിക്കപ്പ് ഓട്ടോറിക്ഷയിൽ ഇടിക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.വേലൂർ കരിമത്തിൽ വീട്ടിൽ അച്യുതൻ നായർ മകൻ വിജയനെ(62 -സംഭവ സമയത്ത് പ്രതിക്ക് 45 വയസ്സായിരുന്നു)യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 2.5 വർഷം കഠിന തടവിനും 31,000 രൂപ പിഴ അടക്കാനും വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 100 ദിവസം കൂടി അധിക തടവ് അനുഭവിക്കണം.എസ്ഐ കെ.ടി.ജോണി എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തിയ കേസിൽ സിഐ പി.സി.ഹരിദാസ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.പിഴ അടയ്ക്കുന്ന പക്ഷം പിഴസംഖ്യ മരണപ്പെട്ടവരുടെ അവകാശികൾക്ക് നൽകാനും ഉത്തരവായി.പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസറും സിപിഒയുമായ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.