Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിശുദ്ധ ഹജ്ജിന് വെളളിയാഴ്ച്ച തുടക്കം.

13 Jun 2024 22:06 IST

ISMAYIL THENINGAL

Share News :


മക്ക: സൃഷ്ട്ടാവിന്റെ വിളിക്കുത്തരം നൽകി ഞങ്ങളിതാ എത്തിയിരിക്കുന്നു എന്നർഥം വരുന്ന "ലബൈക്കല്ലാഹുമ്മ ലബ്ബൈക്ക്" മന്ത്ര ധ്വനികളുരുവിട്ട് തീർഥാടക ലക്ഷങ്ങൾ നാളെ (വെള്ളി) തമ്പുകളുടെ നഗരിയായ മിനാ താഴ് വരയിൽ സംഗമിക്കുന്നതോടെ ഈ വർഷത്തെ പരിശുദ്ധ ഹജ്ജിന് തുടക്കമാകും.

തർവിയത്തിന്റെ ദിനമായ തിങ്കളാഴ്ച മിനായിൽ ആരാധനകൾ നിർവ്വഹിക്കുന്നതിനായി ഹാജിമാർ വ്യാഴാഴ്ച്ച രാത്രി തന്നെ മിനായിലേക്ക് എത്തിത്തുടങ്ങും.


ശനിയാഴ്ചയാണ് അറഫാ ദിനം. അറഫയിൽ അല്ല നേരമെങ്കിലും നിൽക്കാൻ കഴിഞ്ഞാൽ മാത്രമേ ഒരാൾക്ക് ഹജ്ജ് ലഭിക്കുകയുള്ളൂ.ഈ വർഷം വിദേശത്ത് നിന്ന് മാത്രം 15 ലക്ഷത്തിലധികം തീർഥാടകർ പുണ്യ ഭൂമികളിൽ എത്തിയിട്ടുണ്ട്.

ഹജ്ജ് വിജയകരമാക്കുന്നതിനായി എല്ലാ വിധ ഒരുക്കങ്ങളും വിവിധ മന്ത്രാലയങ്ങളുടെ ബന്ധപ്പെട്ട വിഭാഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഒന്നേ മുക്കാൽ ലക്ഷം തീർഥാടകർ ആണ് ഈ വർഷം ഹജ്ജിനെത്തുന്നത്.

Follow us on :

More in Related News