Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവേശമായി ഏല്ലിസ്റ്റോ ടെഫ ടൂർണമെൻ്റ് ; ഫൈനൽ ഞായറാഴ്ച

25 Jul 2026 14:35 IST

Enlight Media

Share News :

കോഴിക്കോട് : വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇൻകയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി 

ടീം ടർഫിസം സെമിഫൈനലിൽ പ്രവേശിച്ചു .

രണ്ട് തകർപ്പൻ ഗോളുകൾ നേടി ഫലാഹ് കളിയിലെ താരമായി. 

ലാസിം ഇൻകയുടെ ഏക ഗോൾ നേടി.

ഗോൾ മഴ കണ്ട രണ്ടാം മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിലെ ആവേശകരമായ മത്സരത്തിൽ കാസ്ക് ചെമ്മങ്ങാട് അൽ മാസുമായി സമനിലയിൽ പിരിഞ്ഞു.

ടൂർണമെന്റിലെ ആദ്യ ഹാട്രിക്ക് നേടിയ ഫഹദിന്റെ മികവിൽ 3 ഗോൾ ലീഡ് നേടിയ അൽമാസിനെതിരെ കീഴടങ്ങാത്ത പോരാട്ട വീര്യവുമായി ഉണർന്നു കളിച്ച കാസ്ക് ഷാനവാസിന്റെയും ഷമ്മിയുടേയും ഗോളി ഷാനു ജബ്ബാറിന്റെ തന്ത്ര ഫലമായി നേടിയ സെൽഫ് ഗോളിലൂടെയും മത്സരം സമനിലയിൽ എത്തിച്ചു. 

4 പോയിന്റോട് കൂടി അൽമാസ് സെമി ഫൈനലിൽ പ്രവേശിച്ചു .

ഹാട്രിക് നേടിയ ഫഹദ് മത്സരത്തിലെ താരമായി.

മൂന്നാമത് നടന്ന യങ്സ്റ്റേഴ്സ് വിഭാഗത്തിലെ ഡയമണ്ട് കാസ്ക് ചെമ്മങ്ങാടും തമ്മിലുള്ള മത്സരം സമനിലയിൽ ആയതോടെ ടീം ഡയമണ്ട് സെമിഫൈനൽ ബർത്ത് നേടി. കാസ്കിന്റെ അഹ്സാബ് ഉമ്മർ നേടിയ ഗോളിന് മറുപടിയായി റയിദിലൂടെ ഡയമണ്ട് സമനില നേടി. മത്സരം അക്ഷരാർത്ഥത്തിൽ കാസ്കിന്റെ അഹ്സാബ് ഉമ്മറും ഡയമണ്ട് ഗോൾ കീപ്പർ ഫാലിഹും തമ്മിലുള്ള പോരാട്ടമായിരുന്നു, അഹ്സാബ് ഉമ്മറിന്റെ ഉജ്ജ്വല ഷോർട്ടുകൾ ഫാലിഹ് മികച്ച സേവുകളിലൂടെ കളിയിലെ താരമായി.

അവസാന മത്സരത്തിൽ ദോസ്തി പോസ്റ്റ് ക്ലബ് മത്സരം റംഷിദ് നേടിയ ഏക ഗോളിന് പോസ്റ്റ് ക്ലബ് വിജയം കണ്ടെത്തി. ഗോൾ നേടിയ റംഷിദ് കളിയിലെ താരമായി. ജയത്തോടെ മികച്ച ഗോൾ ശരാശരിയിലൂടെ സെമി പ്രവേശനം ഉറപ്പാക്കി.

അലൈട് ഗ്രൂപ്പ് എംഡി പി വി ജസീം മുഖ്യാതിഥിയായി. സിഎംസി പ്രസിഡൻറ് ഹൗസുൽ ഹസൻ, ടെഫാ ജനറൽ കൺവീനർ കെ എം അക്താബ്, മുൻ കേരള ഫുട്ബോൾ താരം അബ്ദുൽ ജബ്ബാർ എന്നിവർ ഉപഹാരം നൽകി.

രണ്ട് കാറ്റഗറിയിലുള്ള സെമി ഫൈനൽ മത്സരങ്ങൾ

ശനിയാഴ്ച രാവിലെ  ആരംഭിക്കും. ഞായറാഴ്ച വൈകുന്നേരം 3.30 ന് ഏലിസ്റ്റോ ടെഫ ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ മത്സരങ്ങൾ നടക്കും

Follow us on :

More in Related News