Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ ആരംഭിച്ചു.

28 Apr 2026 10:12 IST

santhosh sharma.v

Share News :


വൈക്കം: നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ ആരംഭിച്ചു. 

വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെ.എസ്.ആർ.ടി.സി ഉൾപ്പടെ വാഹനം തടഞ്ഞ് സമരം നടത്തുന്നു.വാഹനങ്ങൾ തടഞ്ഞതോടെ പല ഇടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ആംബുലൻസും ഇരു ചക്രവാഹനങ്ങളും മാത്രമേ കടത്തിവിടുന്നുള്ളൂ

വൈക്കം കെഎസ്ആർടിസി സ്റ്റാൻഡിന് മുമ്പിലും തലയോലപ്പറമ്പ് പഞ്ചായത്ത് ബസ്റ്റാൻ്റിലും പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. വൈക്കം വലിയ കവലയിലും തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല എന്നിവിടങ്ങളിലും വാഹനങ്ങൾ ഒരു മണിക്കൂറോളം സമരാനുകൂലികൾ തടഞ്ഞിട്ടു. ഉൾപ്രദേശങ്ങളിലെ പ്രധാന നിരത്തുകളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നില്ല. അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല. കടകമ്പോളങ്ങൾ പലതും അടഞ്ഞ് കിടക്കുന്നു. സർക്കാർ ഓഫീസുകളും ധനകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. രാവിലെ ആറു മണിക്കാണ് ഹർത്താൽ ആരംഭിച്ചത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിൻ്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.

Follow us on :

More in Related News