Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താറുമാറായി കിടക്കുന്ന വെള്ളൂർ റെയിൽവേസ്റ്റേഷൻ ചെക്പോസ്റ്റ് റോഡ് എത്രയുംവേഗം സഞ്ചാരയോഗൃമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം നടത്തി.

15 Jun 2025 21:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വർഷങ്ങളായി സഞ്ചാരയോഗൃമല്ലാത്തരീതിയിൽ താറുമാറായി കിടക്കുന്ന "വെള്ളൂർ റെയിൽവേസ്റ്റേഷൻ ചെക്പോസ്റ്റ് റോഡ് "അപകടകരമായ കുഴികളും വെള്ളക്കെട്ടും മൂലം നൂറുകണക്കിന് യാത്രക്കാർക്ക് യാത്രചെയ്യുവാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഈ റോഡ് എത്രയുംവേഗം സഞ്ചാരയോഗൃമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെള്ളൂർ ഹോളിഫാമിലി ചർച്ച് K.C.C.യൂണിറ്റിന്റെ ആഭിമുഖൃത്തിൽ ഇന്ന് K.C.C.യുടെയും മറ്റെല്ലാ സംഘടനകളുടെയും അംഗങ്ങൾ ഈ റോഡിൽ കളിവള്ളങ്ങൾ ഇറക്കിയും ചെടികൾ നട്ടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.K.C.C.യൂണിറ്റ് പ്രസിഡന്റ് സാലസ് കുറ്റിയാംകോണത്തും മറ്റ് ഭാരവാഹികളും സമരപരിപാടിക്ക് നേതൃത്വം നല്‍കി.ഫാ.സ്റ്റീഫൻ കുളക്കാട്ടുകുടി ഈ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.  M.P.ഫണ്ടിൽ നിന്നും ഈ റോഡുപണിക്ക് ആവശ്യമായ തുക നേരത്തെ അനുവധിച്ചിട്ടുള്ളതും റെയിൽവേ കരാറുകാരനെ ഏല്പിച്ചിട്ടുള്ളതുമാണ്. എങ്കിലും നാളിതുവരെയായിട്ടും ഈ റോഡിന്റെ പണികൾ ഒന്നുംതന്നെ നടക്കുന്നില്ല. മഴക്കാലമായതോടുകൂടി റോഡിൽ വെള്ളക്കെട്ടായതുകൊണ്ട് കാൽനട യാത്രക്കാർക്കുപോലും നടന്നുപോകാൻ സാധിക്കുന്നില്ല. ഒട്ടനവധി 2 വീലർ യാത്രക്കാർ ഈ വെള്ളക്കെട്ടിൽ തെന്നിവീണ് പരിക്ക് പറ്റുന്നുണ്ട്.ആയതുകൊണ്ട് റെയിൽവേയുടെയും, പഞ്ചായത്തിന്റെയും മറ്റ് അധികാരികളുടെയും ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

Follow us on :