Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമനങ്ങൾ

20 May 2026 19:19 IST

Jithu Vijay

Share News :

സൈക്കോളജിസ്റ്റ് നിയമനം


തിരൂര്‍ ടി.എം.ഗവ.കോളെജില്‍ സൈക്കോളജിസ്റ്റ് (ഓണ്‍ കോണ്‍ട്രാക്ട്) നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ ചേംബറില്‍ നടക്കും. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളും പകര്‍പ്പുമായി അഭിമുഖത്തിനെത്തണം. ഫോണ്‍- 8301824220.


അധ്യാപക നിയമനം


മേല്‍മുറി ജി.എല്‍.പി.സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.സ്‌കൂള്‍ ടീച്ചര്‍, ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍ (അറബിക്) തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 21ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഹാജരാകണം. 


അധ്യാപക നിയമനം


പൂക്കോട്ടൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള മാത്സ്, സോഷ്യോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 25ന് രാവിലെ 9.30നും അറബിക്, ഉറുദു, പൊളിറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവയിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 1.30നും നടക്കും. ഫോണ്‍- 0483-2771999.


താനൂര്‍ സിമെറ്റ് കോളേജ് ഓഫ് നഴ്സിങില്‍ ഡ്രൈവര്‍ നിയമനം


സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്‌നോളജിയുടെ കീഴിലുള്ള താനൂര്‍ സിമെറ്റ് കോളേജ് ഓഫ് നഴ്സിങില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-പത്താം ക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മോട്ടര്‍ വാഹനം ഓടിച്ചുള്ള 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. (ഇതില്‍ 5 വര്‍ഷം ഹെവി വെഹിക്കിള്‍ ആയിരിക്കണം). പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച യോഗ്യതയുള്ള ഡ്രൈവര്‍മാര്‍ക്കോ അല്ലെങ്കില്‍ പരമാവധി 58 വയസ് വരെയുള്ള മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവര്‍ക്കോ അപേക്ഷിക്കാം.താത്പര്യമുള്ള അപേക്ഷകര്‍ അപേക്ഷയും ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 30നകം പ്രിന്‍സിപ്പല്‍, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂര്‍.ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ (പി.ഒ) പിന്‍-676103 എന്ന വിലാസത്തില്‍ അയക്കുകയോ അല്ലെങ്കില്‍ നേരിട്ട് ലഭ്യമാക്കുകയോ ചെയ്യണം. ഈ തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10.30 ന് കോളെജില്‍ നടക്കും. ഫോണ്‍- 0494-2580048.



ചുള്ളിക്കോട് ഗവ.ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ വിവിധ ഒഴിവുകള്‍


ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓഫീസ് അറ്റന്‍ഡന്റ്, ജൂനിയര്‍ ലാഗ്വേജ് ഫുള്‍ ടൈം ടീച്ചര്‍ (അറബിക്, ഹിന്ദി), എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 11ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9447973761.



Follow us on :