Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കയ്യാങ്കളിയില്‍.

02 Apr 2024 15:00 IST

Jithu Vijay

Share News :

കുറ്റിപ്പുറം : കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കയ്യാങ്കളിയില്‍. മലപ്പുറം കുറ്റിപ്പുറത്ത് രണ്ട് പേർക്ക് കുത്തേറ്റു. അറുമുഖൻ, മണി എന്നിവർക്കാണ് വെട്ടേറ്റത്. കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി സഹോദരന്മാർ തമ്മിലാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ മണിയുടെ നില ഗുരുതരമാണ്. ഊരോത്ത് പള്ളിയാലില്‍ വാടക ക്വാർട്ടേഴ്സില്‍ വെച്ചാണ് ഇവർക്ക് കുത്തേറ്റത്. 


വെള്ളം എടുക്കുന്നതിനിടെ അയൽവാസി സുരേഷുമായുണ്ടായ വാക്ക് തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. സഹോദരങ്ങളെ കുത്തി പരിക്കേൽപ്പിച്ച അയൽവാസി സുരേഷ് ഒളിവിലാണ്. കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News