Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടക്കൽ അൽമാസ് ആശുപത്രിക്ക് മുൻപിലെ തകർന്ന ഡിവൈഡർ ഗതാഗതക്കുരുക്കിന് കാരണമാവുന്നു, സ്ഥിരപരിഹാരം ആവശ്യപ്പെട്ട് മാപ്സ്.

04 Aug 2026 19:40 IST

Jithu Vijay

Share News :

കോട്ടക്കൽ : കോട്ടക്കൽ അൽമാസ് ആശുപത്രിക്ക് മുൻവശത്തെ ദേശീയപാതയിലെ ഡിവൈഡർ വാഹനങ്ങൾ ഇടിച്ച് തകർന്നു റോഡിലേക്ക് വീണുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ സ്ഥിരപരിഹാര നടപടികൾ സ്വീകരിക്കാത്തത് യാത്രക്കാർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.


ഡിവൈഡർ തകർന്ന നിലയിൽ റോഡിന്റെ ഭാഗത്ത് കിടക്കുന്നതിനാൽ വാഹനഗതാഗതം പലപ്പോഴും തടസ്സപ്പെടുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്യുന്നതായി നാട്ടുകാരും വാഹനയാത്രക്കാരും പരാതിപ്പെടുന്നു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും ദേശീയപാതയിലെ ഗതാഗതം സുരക്ഷിതമാക്കാനും തകർന്ന ഡിവൈഡർ അടിയന്തരമായി നീക്കം ചെയ്ത്, വാഹനങ്ങൾ ഇടിച്ചാലും എളുപ്പത്തിൽ തകരാത്ത തരത്തിലുള്ള സ്ഥിരവും സുരക്ഷിതവുമായ ഡിവൈഡർ സ്ഥാപിക്കണമെന്ന് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്,അഷറഫ് മനരീക്കൽ, നിയാസ് അഞ്ചപ്പുര,പി പി സുബൈർ എന്നിവർ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിക്കൊണ്ട് ആവശ്യപ്പെട്ടു.


ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായി ഇടപെട്ട് സ്ഥിരപരിഹാരം നടപ്പാക്കണമെന്നും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നിവേദനത്തിലൂടെആവശ്യപ്പെട്ടു.



Follow us on :

More in Related News