Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴഞ്ഞ് വീണ് മരിച്ച തലയോലപ്പറമ്പ് മർച്ചൻ്റ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറിയുടെ ഭൗതിക ശരീരം നാളെ (22/4) വൈകിട്ട് 5ന് തലയോലപ്പറമ്പ് ഓഫീസിന് മുന്നിൽ പൊതുദർശനത്തിന് വയ്ക്കും.

21 Apr 2026 20:51 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ ആദ്യകാല വ്യാപാരിയും മാതാജ്വലറി ഉടമയും തലയോലപ്പറമ്പ് മർച്ചൻ്റ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറിയുമായ കടുത്തുരുത്തി മാന്നാർ മണലേൽ വീട്ടിൽ എം.എ അഗസ്റ്റിൻ (74) കുഴഞ്ഞ് വീണ് മരിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെ വീട്ടിൽ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 

ഉടൻ തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സിമിതി കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു.

ഭാര്യ - ലൂസി അഗസ്റ്റിൻ (അതിരമ്പുഴ കുന്നേൽ കുടുംബാംഗം). മക്കൾ - ബേബി അഗസ്റ്റിൻ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ), എബി അഗസ്റ്റിൻ (ബിസിനസ്സ്), ഐബി (സോഫ്റ്റ് വെയർ എൻജിനിയർ, ബാംഗ്ലൂർ). മരുമക്കൾ - അനു ജോസ് മറ്റം കൊഴുവനാൽ (സയൻ്റിസ്റ്റ്, ഹിന്ദുസ്ഥാൻ പെട്രോളിയം ) , ക്രിസ്റ്റി സന്തോഷ്, മുത്തോലി (ടീച്ചർ, ഇലഞ്ഞി സെൻ്റ് പീറ്റേഴ്സ് ഹയർ സെക്കൻ്ററി സ്കൂൾ), ബിബിൻ മൈക്കിൾ, കോതമംഗലം (സോഫ്റ്റ് വെയർ എൻജിനീയർ, ബാംഗ്ലൂർ). ഭൗതിക ശരീരം നാളെ (22/4) ബുധനാഴ്ച വൈകിട്ട് 5ന് തലയോലപ്പറമ്പ് മർച്ചൻ്റ് അസ്റ്റോസിയേഷൻ ഓഫീസിന് മുന്നിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്ക്കാരം വ്യാഴാഴ്ച (23/4/26) രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാന്നാർ സെൻ്റ് മേരീസ് മൗണ്ട് ദേവാലയത്തിൽ നടക്കും.




Follow us on :

More in Related News