Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 23 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും.

29 May 2024 18:02 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


 മുണ്ടക്കയം: യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതി ആലപ്പുഴ ജില്ലയിൽ ഓച്ചിറ,പുതുപ്പള്ളി വില്ലേജിൽ പ്രയാർ  മാധവ വിലാസം  വീട്ടിൽ  ഓമനക്കുട്ടൻ (63) നെയാണ് 23വർഷം കഠിന തടവിനും 1.75 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ) ജഡ്ജ്  റോഷൻ തോമസ് വിധിച്ചത്.പ്രതി പിഴ അടച്ചാൽ 1.5 ലക്ഷം രൂപ ഇരക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ  വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2021 നവംബർ 15നാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ്.എച്ച് ഒ ആയിരുന്ന എ.ഷൈൻ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെയും19 പ്രമാണങ്ങളും ഹാജരാക്കി പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.


മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ 2021 മുതൽ 2024 വരെ കാലയളവിൽ രജിസ്റ്റർ ചെയ്ത  പീഡന - ബലാൽ സംഘ കേസുകളിൽ 20 വർഷത്തിനു മേൽ ശിക്ഷ വിധിച്ച ആറോളം കേസുകൾ ഉണ്ട്. ഈ കാലയളവിൽ എസ്.എച്ച്.ഒ. ആയിരുന്ന എ ഷൈൻ കുമാർ അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുള്ളത്.

Follow us on :

Tags:

More in Related News