Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 20:28 IST
Share News :
ചാവക്കാട്:താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാടിന്റെയും,ദയ ജനറൽ ഹോസ്പിറ്റൽ തൃശൂരിന്റെയും നേതൃത്വത്തിൽ സൗജന്യ രോഗ നിർണ്ണയ ക്യാമ്പും,പ്രാഥമിക പരിചരണ പരിശീലന ക്ലാസും ചാവക്കാട് മണത്തല ബ്ലോക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി.പി.ഫർഷാദ് ഉദ്ഘാടനം ചെയ്തു.താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ രാംകുമാർ,ദയ ജനറൽ ഹോസ്പിറ്റൽ ഡോക്ടർമാരായ ഡോ.പ്രസീത ഗോവിന്ദ്,ഡോ.ഷെമീർ എസ്.ഹമീദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.ട്രസ്റ്റ് വൈസ് പ്രസിഡന്റ്മാരായ നാസർ പറമ്പൻസ്,സിയാദ് അലി,ജനറൽ കൺവീനർ ഷെരീഫ് ചോലക്കുണ്ടിൽ,ജോയിന്റ് സെക്രട്ടറി ശിഹാബ് മണത്തല എന്നിവർ ഉപഹാര സമർപ്പണം നടത്തി.രക്ഷാധികാരികളായ അബ്‌ദുള്ള തെരുവത്ത്,ഡോ.മുഹമ്മദ് ഷാഫി,ജനറൽ സെക്രട്ടറി മുഹമ്മദ് സാലിഹ് കൊല്ലം കുഴി,ട്രഷറർ റജിൻ മുജീബ്,ഡോ.നാദിർ അബ്‌ദുറസാഖ്,അബ്‌ദുൾ കാദർ മുസ്ലിം വീട്ടിൽ,ഷിഹാബ് ചീനപ്പുള്ളി,ഷിഹാബ് മണത്തല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.