Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2026 09:39 IST
Share News :
പരപ്പനങ്ങാടി : എല്ലാ കുട്ടികളുടെയും ഭാഷാപരമായ കഴിവുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം (SSK) ആവിഷ്കരിച്ച ‘താങ്ങായ് തണലായ്’ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. പരപ്പനങ്ങാടി ബി.ആർ.സി.യുടെ നേതൃത്വത്തിൽ എസ്.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് സെമിനാർ നടന്നത്.
2025-26 അധ്യയന വർഷത്തിലെ ഒന്നാം ടേം മൂല്യനിർണ്ണയ ഫലങ്ങളുടെ വിശകലനത്തിൽ ഭാഷാപരമായ പിന്തുണ ആവശ്യമുള്ള കുട്ടികളെ സഹായിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മലപ്പുറം ഡയറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക മോഡ്യൂളുകൾ ഉപയോഗിച്ച് കുട്ടികളുടെ എഴുത്തിലും വായനയിലുമുള്ള മികവ് മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി വിജയകരമായി നടപ്പിലാക്കി കുട്ടികളെ വായനയുടെയും എഴുത്തിന്റെയും ഉടമകളാക്കിയ വിദ്യാലയങ്ങൾ സെമിനാറിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
എസ്.എസ്.കെ സ്റ്റേറ്റ് കൺസൾട്ടന്റ് സി. രാധാകൃഷ്ണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ മലപ്പുറം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ടി. അബ്ദുസലീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബി.പി.സി കൃഷ്ണൻ പി., പ്രോഗ്രാം ഓഫീസർ മഹേഷ് എം.ഡി., വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു പി., എച്ച്.എം. ഫോറം കൺവീനർ വിജയകുമാർ കെ.പി., പ്രധാനാധ്യാപകൻ ഫൈസൽ ഇ.ഒ. തുടങ്ങിയവർ സംബന്ധിച്ചു. ട്രെയിനർ സുധീർ കെ.കെ. നന്ദി രേഖപ്പെടുത്തി. സെമിനാറിൽ പങ്കെടുത്ത വിദ്യാലയങ്ങളെ മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ രാജേഷ് കെ.പി. ആദരിച്ചു
Follow us on :
Tags:
More in Related News
Please select your location.