Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 12:27 IST
Share News :
<iframe width="1280" height="720" src="https://www.youtube.com/embed/Fp4k7bqrb3o" title="തലയോലപ്പറമ്പ് പെട്രോൾ പമ്പിലെ ആക്രമണം - പ്രതികൾ പോലീസിൽ കീഴടങ്ങി." frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>
തലയോലപ്പറമ്പ്: പെട്രോൾ അടിക്കുന്നതിന് പമ്പിൽ ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ലെന്നു പറഞ്ഞതിൽ പ്രകോപിതരായി പമ്പ് ജീവനക്കാരനെയും
വഴിയിൽ വച്ച് മറ്റൊരു യുവാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പോലീസിൽ കീഴടങ്ങി. വെള്ളൂർ വടകര കടവത്ത് കുഴിയിൽ അജയ് സജികുമാർ (24), വെള്ളൂർ വടകര കരോട്ടെ തടത്തിൽ ആഷിക് കെ.ബാബു (24) എന്നിവരാണ് ചൊച്ചാഴ്ച പുലർച്ചെ തലയോലപ്പറമ്പ് പോലീസിൽ കീഴടങ്ങിയത്. വിഷുദിനത്തിൽ രാത്രി 11 മണിയോടെ തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലുള്ള കല്ലോലിക്കൽ ഫ്യൂവൽസ് പെട്രോൾ പമ്പ് ജീവനക്കാരൻ ലൂക്കോസ് (അപ്പച്ചൻ - 65 ) നെ മർദ്ദിച്ച് അവശനാക്കിയ ശേഷം അവിടെ നിന്നും കടന്ന് കളഞ്ഞ രണ്ടംഗ സംഘം മർദ്ദനമേറ്റ ലൂക്കോസിനെ തലയോലപ്പറമ്പിലുള്ള സ്വകാര്യ ആശുപത്രിയിൽ മറ്റ് ജീവനക്കാർ ചേർന്ന് കൊണ്ടു പോകുന്നതിനിടെ തലയോലപ്പറമ്പ് മിനി സിവിൽ സ്റ്റേഷന് സമീപം തടഞ്ഞ് നിർത്തുകയായിരുന്നു. ഇവരെ പിടിച്ച് മാറ്റുന്നതിനിടെ ഇരുവരും പ്രദേശവാസിയായ തലയോലപ്പറമ്പ് ഉമ്മാംകുന്ന് വളളിക്കുന്ന് കാലായിൽ വി.പി ഷാ(46) നെ ആയുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. പുറകിലും, നെഞ്ചിന് മുകളിലും 11 ഓളം കുത്തേറ്റ് സാരമായി പരിക്കേറ്റ ഷാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികൾക്കെതിരെ രണ്ട് കേസ്റ്റുകൾ രജിസ്റ്റർ ചെയ്ത് സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വോഷണം
ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതികൾ കീഴടങ്ങിയത്. പ്രതികളിൽ അജയ് കഞ്ചാവ് ,അടിപിടി ഉൾപ്പടെ 15 ഓളം കേസ്സുകളിൽ പ്രതിയാണെന്നും നിരന്തരം കുറ്റവാളിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിന് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയതായും ആഷിക് മറവൻതുരുത്ത് സ്വദേശിയായ ഓട്ടോ ഡ്രൈവറെ വെട്ടിയതുൾപ്പടെ മറ്റ് രണ്ട് കേസ്സുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Follow us on :
Tags:
More in Related News
Please select your location.