Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയാഴം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നടത്തി.

20 Jul 2025 23:02 IST

santhosh sharma.v

Share News :

വൈക്കം: പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ജലസേചന വകുപ്പ് മുഖേനയും കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയും നിരവധി കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചുവെന്നും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നതോടെ ഭക്ഷ്യ ഉൽപാദനരംഗത്തും വളർച്ചയുണ്ടാകുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

തലയാഴം ഗ്രാമ പഞ്ചായത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം പള്ളിയാട് എസ്.എൻ.യു.പി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ജലജീവൻ മിഷൻ പദ്ധതിയിലൂടെ 17 ലക്ഷം കുടുംബങ്ങളിൽ നിന്ന് 43 ലക്ഷം കുടുംബങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാൻ സാധിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് പരിധിയിലെ കണ്ണുവള്ളിക്കരി, മൂന്നാംവേലിക്കരി, വട്ടക്കരി, ഏനേഴം, പനച്ചിത്തുരുത്ത്, മണ്ണാത്തുശ്ശേരി, മുണ്ടാർ മൂന്ന്, ചെട്ടിക്കരി, വനംസൗത്ത്, വരമ്പിനകം, എന്നീ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ജലസേചന വകുപ്പ് കുട്ടനാട് പാക്കേജിൽ ഉൾപെടുത്തി ആറുകോടി 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.പുറംബണ്ട് നിർമാണം, റീട്ടെയിനിംഗ് വാൾ നിർമാണവും ബലപ്പെടുത്തലും, മോട്ടോർഷെഡ് നിർമാണവും പരിപാലനവും തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. 804 ഏക്കർ വരുന്ന പാടശേഖരങ്ങൾക്കാണ് പദ്ധതി പ്രകാരം ഗുണം ലഭിക്കുക.

സി.കെ. ആശ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ബിജു, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമേശ് പി. ദാസ്, വൈസ് പ്രസിഡൻ്റ് ജെൽസി സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. രഞ്ജിത്ത്, കുട്ടനാട് ഡെവലപ്മെൻറ് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ കെ. രാജേഷ്, ഉൾനാടൻ ജലഗതാഗതം ആൻഡ് കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ സി .കെ . ശ്രീകല, കുട്ടനാട് ഡെവലപ്മെൻറ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ. അജയകുമാർ ,വൈക്കം ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിനു ചന്ദ്രബോസ്, തലയാഴം കൃഷി ഓഫീസർ രേഷ്മ ഗോപി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News