Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വന്തം കഴിവിൽ വിശ്വാസമില്ലാതെ അന്ധവിശ്വാസങ്ങൾക്കു പിന്നാലെ പോകുമ്പോഴുള്ള പൊല്ലാപ്പുകൾ. സുധിപുരാണം ഒടിടി ട്രെൻഡിംഗിൽ മുന്നിൽ .........

20 May 2026 16:35 IST

AJAY THUNDATHIL

Share News :


എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച "സുധിപുരാണം" എന്ന സിനിമ എ ബി സി ടാക്കീസ് (ABC talkies) ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ആയിരിക്കുകയാണ്. എഫ് ജി എഫ് എം (ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ്) ബാനറിൽ ആദ്യമായി പുറത്തിറങ്ങുന്ന സിനിമയാണ് സുധിപുരാണം.കോമഡി സറ്റയർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ അഭിഷേക് ശ്രീകുമാർ നായകനായി എത്തുമ്പോൾ എഫ് ജി എഫ് എം സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന നിരവധി അഭിനേതാക്കക്കൾ അണിനിരക്കുന്നു. സൈലൻ തിമതിയോസ്, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത അനിൽ, വരദ, രാജൻ ഉമ്മനൂർ , ബിജി ജോയ്, വിനീത് കോട്ടയം, ബാബു ശാന്തിവിള, അഡ്വ ജോയ് തോമസ് , വസന്തകുമാരി , വിബിൽ രാജ്, ശിവാത്മിക, ഗാമി, അക്ഷയ് , സിദ്ദിഖ് കുഴൽമന്നം, ബാബു സ്റ്റീഫൻ , വിൽഫ്രഡ് എന്നിവർക്കൊപ്പം പാരനോർമൽ പ്രൊജക്റ്റ്, റോട്ടൻ സൊസൈറ്റി എന്നീ സിനിമകളിലൂടെ പ്രസിദ്ധരായ പ്രിൻസ് ജോൺസൺ, രമേശ് ആറ്റുകാൽ, അരുൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിച്ചേരുന്നു.


സിനിമയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ദിപിൻ എ വി യാണ്. ദേവസംഗീത് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത് . സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ്, പി ആർ ഓ അജയ് തുണ്ടത്തിൽ.


സിനിമാ സംവിധാനം എന്ന ആഗ്രഹത്തിൽ നടക്കുന്ന സുധീഷ് രവീന്ദ്രൻ എന്ന ചെറുപ്പക്കാരൻ അവന്റെ കഴിവിനേക്കാൾ അന്ധമായ ചില വിശ്വാസങ്ങളിൽ അകപ്പെടുന്നു. എത്രയും വേഗം പ്രസിദ്ധനാകണം എന്ന ആഗ്രഹത്തിൽ ഒരു മന്ത്രവാദിയുടെ സഹായത്തോടെ ചാത്തന്റെ പ്രതിമ സ്വന്തമാക്കുന്നതും തുടർന്ന് അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അന്ധവിശ്വാസങ്ങളെ ശക്തമായി വിമർശിക്കുന്ന ഒരു സിനിമ കൂടിയാണ് സുധിപുരാണം.


ഈ സിനിമ എ ബി സി ടാക്കീസിൽ 5-ൽ 4.2 ക്യുറേറ്റർ റേറ്റിങ്ങോടെ ഇപ്പോൾ ട്രെൻഡിങ് ആണ്.



https://links.abctalkies.com/app/movie-detail/6a04cbb62447e62ec558e9d2?type=film&share_code=VI5EN5VY77

Follow us on :

More in Related News