Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 22:13 IST
Share News :
മസ്‌കറ്റ്: സുന്ദരകാഴ്‌ചകളുമായി ലോകത്തിലെ ഏറ്റവും മനോഹരമായ കപ്പൽ അമേരിഗോ വെസ്‌പൂച്ചി ഒമാനിലെ മസ്‌കറ്റ് സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തി. രണ്ടു വർഷത്തെ ലോക പര്യാടനത്തിന്റെ ഭാഗമായി ഇറ്റാലിയൻ നാവിക കപ്പലായ അമേരിഗോ വെസ്‌പൂച്ചി ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് നങ്കൂരമിട്ടത്. ഞായറാഴ്ചവരെ കപ്പൽ ഒമാനിലെ മസ്‌കറ്റ് സുൽത്താൻ ഖാബൂസ് തുറമുഖത്തുണ്ടാവും. പൊതുജനങ്ങൾക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കപ്പൽ സന്ദർശിക്കാവുന്നതാണ്.
മുൻകൂട്ടി രജിസ്റ്റർ ചെയ്‌തവർക്കാണ് സന്ദർശന അനുമതിയുണ്ടാവുക. https://visitthevespucci.khimjisshipping.om/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം പേർ ഇതിനകം റജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അതേസമയം, പലർക്കും ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പറയുന്നുമുണ്ട്. ബുക്കിങ്ങ് പൂർണമായിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഒഴിവുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ബുക്ക് ചെയ്യാൻ പറ്റിയേക്കും.
സുൽത്താൻ ഖാബൂസ് തുറമുഖത്തെ ആറാം ബെർത്തിൽ എത്തിച്ചേർന്ന കപ്പലിനെ ഒമാനിലെ ഇറ്റാലിയൻ അംബാസഡർ പിയർലൂജി ഡി എലിയ, അഡ്മിറൽ എൻ്റിക്കോ ക്രെഡൻഡിനോ, ഇറ്റാലിയൻ നാവികസേനാ മേധാവി, പ്രാദേശിക ഭരണ കൂടവും സൈനിക ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
വെസ്‌പൂച്ചിയും തുറമുഖ സന്ദർശനത്തോടനുബന്ധിച്ച് ഇറ്റാലിയൻ നാവികസേനാ മേധാവി അഡ്മിറൽ എൻറിക്കോ ക്രൈഡൻഡിനോ സുൽത്താനേറ്റിൽ എത്തിയിട്ടുണ്ട്. ഇറ്റാലിയൻ നാവികസേനയുടെ പരിശീ ലനക്കപ്പലായ അമേരിഗോ വെസ്‌പൂച്ചി വേൾഡ് ടൂറിൻ്റെ ഭാഗമായാണ് ഒമാനിലേക്കുള്ള വരവ്. ഒമാനിലേ ക്കുള്ള കപ്പലിൻറെ ആദ്യ സന്ദർശനമാണിത്. തൊണ്ണൂറു വർഷത്തിലേറെ പാരമ്പര്യമുള്ള നാവിക കപ്പലാണ് അ മേരിഗോ വെച്ചി. ഇറ്റലിയുടെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളിലൊന്നാണ്. 2023 ജൂലൈ ഒന്നിന് ജെനോവ തുറമുഖത്ത്നിന്നാണ് കപ്പൽ പുറപ്പെട്ടത്.
ഇറ്റലിയെ ഒരു രാജ്യമാക്കി മാറ്റുന്ന സംസ്‌കാരം, ചരിത്രം, നവീകരണം, ശാസ്ത്രം, ഗവേഷണം, സാങ്കേതിക വിദ്യ എന്നിവ ഇതിനോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചൊവ്വാഴ്‌ച മുതൽ സസ്റ്റയ്‌നബിൾ സിറ്റി ഇത്തി എക്സ്‌പീരിയൻസ് സെൻ്ററിൽ 'വോയേജസ് അക്രോസ് ഓഷ്യൻസ്: ദി ലെഗസി ഓഫ് അമേരിഗോ വെസ്‌പൂച്ചി ആൻഡ് ഷബാബ് ഒമാനി || മാരിടൈം ഹെറിറ്റേജ്' എന്നപേരിൽ ഫോട്ടോ പ്രദർശനവും നടക്കു ന്നുണ്ട്. അമേരിഗോ വെസ്‌പൂച്ചി, ഒമാൻ്റെ കപ്പലായ ഷബാബ് ഒമാൻ II എന്നിവ നടത്തിയ യാത്രകളുടയും മറ്റും ചരിത്രവും വിശദാംശങ്ങളും വിശദീകരിക്കുന്നതാണ് പ്രദർശനം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആ ളുകൾ പ്രദർശനം കാണാനായെത്തി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.