Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെരിറ്റ് അവാർഡുകൾ നൽകി അനുമോദിച്ചു.

15 Jun 2025 19:52 IST

santhosh sharma.v

Share News :

വെള്ളൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോൺഗ്രസ് വെള്ളൂർ മണ്ഡലത്തിലെ വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെരിറ്റ് അവാർഡുകൾ നൽകി അനുമോദിച്ചു. ഇരട്ടാണിക്കാവ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അനുമോദന സമ്മേളനം കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കെ.എസ്. നാരായണൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി.സി. ജോഷി, എം. ആർ. ഷാജി, ജയേഷ് മാമ്പള്ളി, സി.ജി. ബിനു, സിന്ധു ബിനോയ്, സുകുമാരൻ നായർ, മണിക്കുട്ടൻ, രാധാ കരുണാകരൻ, വിഷ്ണു സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News